Image

ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ പുതിയ നിയമവുമായി ആനി പോള്‍

അനില്‍ പെണ്ണുക്കര Published on 09 May, 2018
ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ പുതിയ നിയമവുമായി ആനി പോള്‍
പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് പലയിടത്തും നാം കാണാറുണ്ട്, പലരും നമ്മെ പറഞ്ഞു പഠിപ്പിക്കാറുമുണ്ട്. എന്നാല്‍ വാങ്ങലും വില്‍ക്കലും നാള്‍ക്കുനാള്‍ വര്‍ധിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം ലഹരി വസ്തുക്കള്‍ എന്തെല്ലാം പ്രശ്‌നങ്ങളാണ് മനുഷ്യ ശരീരത്തില്‍ വരുത്തി വെക്കുന്നത് എന്ന് ആ ലഹരി വസ്തുക്കളുടെ പാക്കറ്റില്‍ തന്നെ എഴുതി വെച്ച് വില്‍പ്പന ചെയ്യുന്നവരോട് വേദം പറയുന്നതില്‍ പ്രേയോചനമില്ല. ഇന്ന് കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ പുകയില ഉല്‍പ്പന്നങ്ങള്‍ ദിനം പ്രതി ഉപയോഗിക്കുന്നവരാണ്. പുതിയ തലമുറയുടെ ജീവിത സാഹചര്യങ്ങളും കൂട്ടുകെട്ടുകളും തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കാനായി പ്രേരിപ്പിക്കുന്നു. മാതാപിതാക്കളുടെ കൈപ്പിടിക്കുള്ളില്‍ നിന്നും കുതറി ഓടി കള്ളും കഞ്ചാവും ലഹരി വസ്തുക്കളും നടമാടുന്ന പുതിയ ഒരു ലോകത്തേക്ക് കാല്‍ വെക്കാനാണ് പുതു തലമുറ എല്ലായ്‌പോഴും ആഗ്രഹിക്കുന്നത്.

ഇത്തരം സാഹചര്യത്തില്‍ നിന്നുകൊണ്ട് പുകയില ഉപയോഗത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും അതിനെതിരെ നടപടി എടുക്കുകയും നിയമം കൊണ്ടുവരികയും ചെയ്ത വ്യക്തിയാണ് ലെജിസ്ലേറ്റര്‍ ആനി പോള്‍. 21 വയസ്സില്‍ താഴെയുള്ളവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് നിരോധിച്ചതായി ഒരു പുതിയ നിയമം കൊണ്ടുവരാന്‍ ലെജിസ്ലേറ്റര്‍ ആനി പോളിനു സാധിച്ചു. റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ലെജിസ്ലേറ്റര്‍ ആയ ആനി പോള്‍ നേതൃത്വത്തില്‍ കൊണ്ടുവന്ന ഈ നിയമം യുവാക്കളുടെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം നിര്‍ദ്ദേശിക്കുന്നു എന്ന് മാത്രമല്ല  രോഗബാധിതരുടെ എണ്ണവും മരണ നിരക്കും കുറക്കുന്നതിന് ഈ നിയമം സഹായിക്കുകയും ചെയ്യും .

നഴ്‌സിംഗ് പ്രാക്ടിസില്‍ ഡോക്ടറേറ്റ് നേടിയ ആനി പോള്‍ ഏകദേശം 30 വര്‍ഷത്തോളം നേഴ്‌സ് ആയി ജോലി ചെയ്തു. ഇന്ന് ഇത്തരം ഒരു പ്രേമേയം അവതരിപ്പിക്കാനും അത് നിയമമായി കൊണ്ടുവരാനും ആനി പോളിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെയും പൂര്‍ണ്ണ സഹകരണത്തോടെയും കൂടിയാണ് ഈ നിയമം പാസാക്കിയത്. ഈ നിയമപ്രകാരം 21 വയസ്സില്‍ താഴെയുള്ളവര്‍ പുകയില ഉല്പന്നങ്ങളായ സിഗരറ്റ്, ചൂയിങ് ടുബാക്കോ, സിഗറസ്, ഇലക്ട്രോണിക് സിഗരറ്റസ്, റോളിംഗ് പേപ്പര്‍ തുടങ്ങിയവ വില്‍ക്കുന്നതും വാങ്ങുന്നതും ശിക്ഷയര്‍ഹിക്കുന്ന കുറ്റമായി കണക്കാക്കുന്നു. കൗണ്ടി സാനിറ്ററി കോഡ് പ്രകാരം ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 2000 ഡോളര്‍ വരെ പിഴ ചുമത്തപ്പെടും എന്നും നിയമത്തില്‍ പറയുന്നുണ്ട്.

പഠനങ്ങള്‍ അനുസരിച്ചു 96ശതമാനം പുകവലിക്കുന്നവരും 21 വയസ്സിനു മുമ്പുതന്നെ ഈ ശീലം തുടങ്ങിയവരാണ്. എന്നാല്‍ 16 വയസ്സില്‍ പോലും കുട്ടികള്‍ പുകവലി ആരംഭിക്കുന്നതായി പുതിയ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂരിഭാഗം ചെറുപ്പക്കാരും അളവില്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിലൂടെ നിക്കോട്ടിന്‍ പോലുള്ള മാരകമായ വിഷവസ്തുക്കള്‍ക്ക് അടിമപ്പെട്ടുപോവുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം 480000 അമേരിക്കന്‍സിനെയാണ് മരണത്തിലേക്കും മാരകരോഗത്തിലേക്കും തള്ളിവിടുന്നത്. ന്യൂയോര്‍ക്കില്‍ തന്നെ ഓരോ വര്‍ഷവും 42,400 കുട്ടികളാണ് പുകവലി തുടങ്ങുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ കഴിയാത്ത ഒരു സാഹചര്യത്തില്‍ 280,000 കുട്ടികളാണ് രോഗബാധിതരായി മരണപ്പെട്ടിട്ടുള്ളത്. ആനി പോളിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഈ നിയമം ഇത്തരം സാഹചര്യങ്ങളെ മായ്ചുകളയാന്‍ കെല്‍പ്പുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല
Join WhatsApp News
NARADAN 2018-05-10 06:10:13

New York has lot of laws are regulations on Tobaco, we don't need another one. Why not we try this:

വേശ്യാലയങ്ങൾ, വ്യഭിചാര ശാലകൾ എന്നൊക്കെ കേൾക്കുമ്പോൾ എന്തിനാണ് ചില പകൽ മാന്യന്മാർ ഇത്രയധികം പ്രകോപിതരാവുന്നത്?

തീർച്ചയായും മതത്തെക്കാളും ഒരു സമൂഹത്തെ സമാധാനത്തിലേക്ക് നയിക്കാൻ കഴിയുന്നത് അത്തരം സ്ഥാപനങ്ങൾക്ക് തന്നെയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മതം മാത്രമുള്ള ഇറാക്കും, സിറിയയും, അഫ്‌ഗാനും പോലുള്ള രാജ്യങ്ങളും രതിശാലകൾ കൂടുതലുള്ള റഷ്യയും, മക്കാവും, തായിലാൻഡും പിന്നെ സെക്സിനെ അടിച്ചമർത്താത്ത പാശ്ചാത്യ നാടുകളും.

എങ്ങനെയാണ് ഒരു വേശ്യാലയം ചീത്ത സ്ഥലമായി മാറുന്നത്?
ഏതൊരു നഗരത്തിലും ഒന്നോ രണ്ടോ ഹോട്ടലോ ചായക്കടയോ സാധാരണമാണ്. 
എങ്കിൽ ഭക്ഷണം വീടുകളില്‍ നിന്നു തന്നെ ലഭിക്കുന്നുണ്ടെന്നിരിക്കേ മുക്കിനു മുക്കിനു ഹോട്ടലുകളെന്തിന് എന്ന് ആരും ചോദിക്കാറില്ല.
നമ്മുടെ പ്രാദേശിക ഭരണ സ്ഥാപനങ്ങളോ, സംസ്ഥാന സര്‍ക്കാരോ പൊതുസ്ഥലങ്ങളില്‍ 
ആവശ്യത്തിനു വൃത്തിയുള്ള ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചു പരിപാലിക്കുന്നതില്‍ കഴിവുകെട്ടവരാണെന്ന് നമുക്കറിയാം. സര്‍ക്കാരിന്റെ ആ കഴിവുകേടിനെപ്പോലും പരിഹരിക്കുന്നത് ഈ ഹോട്ടലുകളാണ്. ഈ ഹോട്ടലുകള്‍ പോലെ എന്തുകൊണ്ട് നല്ല വേശ്യാലയങ്ങള്‍ വേണമെന്ന് ആർക്കും തോന്നുന്നില്ല? ആരോഗ്യകരമായും, വൃത്തിയോടെയും, അന്തസ്സോടെയും നടത്തപ്പെടുന്ന വേശ്യാലയങ്ങള്‍ക്ക് സമൂഹത്തിന്റെ സാംസ്ക്കാരിക രാഷ്ട്രീയ അഭിവൃദ്ധിക്കായി മഹനീയ സംഭാവന നല്‍കാനാകുമെന്ന സത്യം ഇവിടെ ആർക്കും അംഗീകരിക്കാനാകില്ലെന്നു മാത്രമല്ല, ചിന്തിക്കാന്‍ കൂടി സാധിക്കില്ല. അത്രയും ഭീരുത്വം പേറുന്നതാണ് ഈ സമൂഹ മനസാക്ഷി.
സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും, സ്ത്രീപീഢനങ്ങള്‍ക്കും, ബാല പീഢനങ്ങള്‍ക്കും, പൊതുമുതല്‍ നശിപ്പിക്കുന്നതിനും, വ്യക്തിബഹുമാനമില്ലായ്മക്കും ലൈംഗിക ദാരിദ്ര്യം കാരണമാകുന്നുണ്ട്. ലൈംഗികത മനസ്സിന്റെ വിശപ്പാണ്. ഇണചേരലിലൂടെ മനുഷ്യനു ലഭിക്കുന്ന സാന്ത്വനത്തെ സത്യസന്ധതയോടെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹം വളരേണ്ടതുണ്ട്. മാന്യമായി നമുക്ക് സമൂഹത്തില്‍ ജീവിക്കാന്‍ നാം മാത്രം നന്നായാല്‍ പോര. നമ്മുടെ വിശപ്പു മാറിയാലും അന്യന്‍ വിശന്നിരിക്കുന്നുണ്ടെങ്കില്‍ അവിടെ അസമാധാനം ഒരു തീപ്പൊരിക്കായി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തിനായുള്ള വിശപ്പിനേക്കാള്‍ എത്രയോ ആയിരം മടങ്ങ് ശക്തമാണ് ഇണചേരാനാകാത്തതിന്റെ വിശപ്പെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. ഒരു പക്ഷേ, ആ വിശപ്പിന്റെ പൊട്ടിത്തെറികളാണ് നമ്മുടെ വാര്‍ത്താമാധ്യമങ്ങളിൽ കാണുന്നവയിൽ ഏറെയും..

copy- FB posting

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക