Image

വാല്‍ക്കണ്ണാടി വിചാരവേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു

സാംസി കൊടുമണ്‍ Published on 09 May, 2018
വാല്‍ക്കണ്ണാടി വിചാരവേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു
അമേരിക്കന്‍ എഴുത്തുകാരന്‍ കോരസണ്‍ പുറത്തിറക്കിയ ലേഖന സമാഹാരം 'വാല്‍ക്കണ്ണാടി' ന്യൂയോര്‍ക്കിലെ മലയാള സാഹിത്യവേദിയായ വിചാരവേദിയില്‍ ചര്ച്ച ചെയ്യപ്പെടുന്നു. മെയ് 13 ഞായറാഴ്ച വൈകിട്ട് 5 .30 നു ന്യൂയോര്‍ക്ക് ക്വീന്‍സ് , ബ്രഡോക്ക് അവന്യൂയിലെ കേരള കള്‍ച്ചറല്‍ സെന്റര്‍ ( 222 66 ബ്രഡോക്ക് അവന്യൂ , ക്വീന്‍സ് വില്ലേജ്) വച്ച് നടത്തപ്പെടുന്ന ചര്‍ച്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വിചാരവേദി അദ്ധ്യക്ഷന്‍ സാംസി കൊടുമണ്‍ അറിയിച്ചു.

വിചാരവേദി “പുസ്തക ചര്‍ച്ച” കോരസണ്‍ വര്‍ഗീസിന്റെ " വാല്‍ക്കണ്ണാടി'

മെയ് 13 , 2018 ഞായാറാഴ്ച്ച 5 .30 പി.എം.

അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കിപ്രവര്‍ത്തിക്കുന്ന ന്യുയോര്‍ക് ക് വിചാരവേദിയുടെ പ്രതിമാസ സാഹി ത്യസമ്മേളനത്തിലേക്ക്അക്ഷരസ്‌നേ ഹികളായ എല്ലാവര്‍ക്കും സ്വാഗതം. പ് രശസ്ത എഴുത്തുകാരനായ അമേരിക്കന്‍മ ലയാളി ശ്രീ കോരസണ്‍ വര്‍ഗീസിന്റെ "വാ ല്‍ക്കണ്ണാടി" എന്ന പുസ്തകമാണ് മെയ് 13 നു വൈകീട്ട് 5 .30 നു കേരള കള്‍ച്ചറല്‍ സെന്ററി ല്‍ (ബ്രഡോക്ക് ) വച്ച് കൂടുന്ന യോഗത്തില്‍ചര്‍ച്ച ചെയ്യുന്നത്.

ശ്രീ. ബെന്യാമിന്‍ എഴുതിയ ആമുഖം താഴെ ചേര്‍ക്കുന്നു.

വക്രതകളില്ലാത്ത വാല്‍ക്കണ്ണാടി

കേരളത്തിന്റെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് ജാഗ്രതയോടെ കണ്ണും കാതും തുറന്നുവച്ചിരിക്കുന്ന ഒരു നിരീക്ഷകനെ ഓരോ പ്രവാസിയിലും നമുക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞേക്കും. കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് കഴിയുന്നതിലും മികച്ച രീതിയില്‍ ഈ സമൂഹത്തെ വിലയിരുത്താന്‍ ഒരു പ്രവാസിക്ക് കഴിയുന്നതിന്റെ കാരണവും അതു തന്നെ. തിരിച്ചു പോകുവാന്‍ ഒരു പിടി മണ്ണില്ലാതെ അലയുന്ന ലോകത്തിലെ അനേകം ജനതയെപ്പോലെ ഭാഗ്യം കെട്ടവരല്ല അന്യദേശങ്ങളിലേക്ക് കുടിയേറിയ മലയാളി. ലോകത്തില്‍ എവിടെ എന്തു സംഭവിച്ചാലും അവന് മടങ്ങി വരുവാന്‍ ഒരു പിടി മണ്ണ് അവശേഷിക്കുന്നുണ്ട്. അവന് മടങ്ങിപ്പോകുവാനുള്ള സ്വപ്നങ്ങളുടെ ഏദന്‍ തോട്ടമാണ് ഈ ജന്മഭൂമി എന്നതുകൊണ്ടാണ് ലോകത്തിന്റെ ഏതു ഭാഗത്തു പാര്‍ക്കുന്ന മലയാളിയും കേരളത്തെക്കുറിച്ച് ഇത്രയധികം ആകുലചിത്തനാവുന്നത്. ഇവിടെ നടക്കുന്ന ഒരു ചെറിയ സംഭവം പോലും അവനെ ഇത്രയധികം ഉലയ്ക്കുന്നത്.ആ പ്രതികരണങ്ങള്‍ സത്യസന്ധമാണ്. ആത്മാര്‍ത്ഥമാണ്. ധീരമാണ്. ആരെയും പ്രീതിപ്പെടുത്താനില്ലാത്തതിന്റെയും ആരെയും പേടിക്കാനില്ലാത്തതിന്റെയും ആര്‍ജ്ജവം അത്തരം രചനകളില്‍ കാണും.

കോരസണ്‍ വര്‍ഗ്ഗീസിന്റെ ‘വാല്‍!ക്കണ്ണാടി’ വായിക്കുമ്പോള്‍ അത് കുറച്ചുകൂടി ഉറക്കെ ബോധ്യപ്പെടുന്നുണ്ട്. കേരളത്തെ വളരെ വിമര്‍ശനാത്മകമായി കാണാന്‍ കഴിയുമ്പോഴുംഎത്തപ്പെട്ട ദേശത്തിലെ സ്വന്തം സമൂഹത്തിന്റെ കുഴപ്പങ്ങളിലേക്ക് കണ്ണോടിക്കുവാന്‍ പല പ്രവാസികള്‍ക്കും കഴിയാറില്ല. വിമര്‍ശനവും ചിന്തയും ഒക്കെ ദൂരെയുള്ള സമൂഹത്തെക്കുറിച്ച് മാത്രം മതി എന്ന ദുര്‍!!ബല ചിന്തയാണ് അതിന്റെ പിന്നില്‍. എന്നാല്‍ കോരസണ്‍ അതിനും അപവാദമാണ്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ ഒന്നാമത്തെ ലേഖനമായ ‘അവാര്‍ഡുകളുടെ ഒടേതമ്പുരാന്‍’അമേരിക്കന്‍ മലയാളിയുടെ കാപട്യത്തെ നിശതമായി കളിയാക്കുന്നതാണ്. ആ ഗണത്തില്‍ പെടുന്ന വേറെയും ലേഖനങ്ങള്‍ ഈ പുസ്തകത്തില്‍ വായിക്കാന്‍ കഴിയും. തന്റെ വാല്‍!ക്കണ്ണാടിയുടെ മുഖം എല്ലാത്തിനു നേരെയും തിരിയുന്നുണ്ട് എന്നാണ് അത് കാണിക്കുന്നത്.
വിവിധങ്ങളായ വിഷയങ്ങള്‍ നമ്മുടെ ചര്‍ച്ചയിലേക്കും ഓര്‍മ്മയിലേക്കും കൊണ്ടുവരുന്നതാണ് ഇതിലെ പല ലേഖനങ്ങളും. അതില്‍ ‘തൂവെള്ള ക്രിസ്!മസിനെക്കുറിച്ച്’ഗാനമെഴുതി അമേരിക്കക്കാരുടെ പ്രിയങ്കരനായി മാറിയ ഇര്‍വിംഗ് ബര്‍!ലിന്‍, ‘വിചിത്രരും അനഭിമതരുമാനോ നിങ്ങള്‍..? നിങ്ങള്‍ക്കും ഈ ഭൂമിയില്‍ ഒരിടമുണ്ട്’ എന്ന് ഓസ്കാര്‍ വേദിയില്‍ നിന്നുകൊണ്ട് നമ്മെ ഓര്‍മ്മിപ്പിച്ച ഗ്രഹാം മൂര്‍, ഫാ. ഡേവിസ് ചിറമേല്‍, പ്രൊഫ. നൈനാന്‍ കോശി, സനന്ദരാജ്എന്നിവരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ ഏറെ ഹൃദയസ്പര്‍ശിയാണ്. അതില്‍ അവസാനിക്കുന്നില്ല ഈ സമാഹാരത്തിന്റെ ആകര്‍ഷണീയത. മതേതര ആത്മീയതയെക്കുറിച്ചുള്ള ഈടുറ്റ ചില ചിന്തകളുടെ പങ്കുവയ്പ്പും അമേരിക്കന്‍ സാമ്പത്തിക മേഖലയെക്കുറിച്ചുള്ള ഗൌരവമായ നിരീക്ഷണങ്ങളും ഗ്രീന്‍ പീസിന്റെ പ്രസക്തിയെക്കുറിച്ചുംനമുക്കിതില്‍ വായിക്കാം. എം.പി. ജോര്‍!!ജ് അച്ചനെക്കുറിച്ചുള്ള ലേഖനമാകട്ടെ സംഗീതത്തെക്കുറിച്ചുള്ള ഒരു ആധികാരിക പഠനമായി മാറുന്നുണ്ട്.

കപ്പലില്‍ യാത്ര ചെയ്യുന്നവര്‍ അതിന്റെ ദിശ തെറ്റുന്നത് അറിയുന്നില്ല പുറത്ത് നിന്ന് ഒരാള്‍ വിളിച്ചു പറയുമ്പോള്‍ മാത്രമാണ് ഉള്ളിലുള്ളവര്‍ക്ക് അത് മനസിലാവുക എന്നൊരു പഴമൊഴിയുണ്ട്. അങ്ങനെ ദിശ തെറ്റിയ ഒരു കപ്പലിനെക്കുറിച്ചുള്ള ശരിയായ വിളിച്ചു പറച്ചിലുകളാണ് ഈ വാല്‍!ക്കണ്ണാടി. ചിലകണ്ണാടികളുടെ വക്രതകൊണ്ട് കാഴ്ചയ്ക്കുണ്ടാകുന്ന ചില ന്യൂനതകളുണ്ട്. എന്നാല്‍ കോരസന്റെ കണ്ണാടി ഒന്നാന്തരം വാല്‍!ക്കണ്ണടി ആയതിനായില്‍ അതിന് വക്രതയില്ല. സമൂഹത്തിന്റെ കാഴ്ചകളെ നേരാവണ്ണം പ്രതിഫലിപ്പിക്കാന്‍ അതിനു കഴിയുന്നുണ്ട്. അതാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും.
കോരസന്റെ ഭാവി എഴുത്തുകള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്‌നേഹത്തോടെ
ബെന്യാമിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക