Image

ഫ്‌ളിപ്പ്‌കാര്‍ട്ട്‌ സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ കമ്പനിയില്‍ നിന്ന്‌ വിരമിക്കുന്നു

Published on 10 May, 2018
ഫ്‌ളിപ്പ്‌കാര്‍ട്ട്‌ സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ കമ്പനിയില്‍ നിന്ന്‌ വിരമിക്കുന്നു

ബെംഗളൂരു: ഇന്ത്യന്‍ ഇകൊമേഴ്‌സ്‌ സ്ഥാപനമായ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ കമ്പനിയില്‍ നിന്ന്‌ വിരമിക്കുന്നു. കമ്പനി അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട്‌ ഏറ്റെടുത്ത്‌ മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ ബന്‍സാല്‍ തന്റെ രാജി സന്നദ്ധത അറിയിച്ച്‌ ഫേസ്‌ബുക്കില്‍ കുറിച്ചത്‌.

എന്റെ ജോലി കഴിഞ്ഞു, ഇത്‌ കൈമാറാന്‍ സമയമായിരിക്കുന്നു എന്നാണ്‌ ബന്‍സാല്‍ ഫേസ്‌ബുക്ക്‌ കുറിപ്പില്‍ പറഞ്ഞത്‌. ഇന്ത്യന്‍ വിപണിയിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫിളിപ്‌കാര്‍ട്ടിന്‌ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.


മേഖലയില്‍ നിന്ന്‌ ഏറെക്കാലം വിട്ടു നില്‍ക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നും ഗെയിമിംഗ്‌ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വ്യക്തിപരമായ ചില പ്രൊജക്ടുകള്‍ തീര്‍ക്കാനുണ്ടെന്നും ബന്‍സാല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക