Image

ഒമ്പതു വയസ്സുകാരനെ പീഡിപ്പിച്ചു, വാച്ച്മാന്‍ അറസ്റ്റില്‍

Published on 10 May, 2018
ഒമ്പതു വയസ്സുകാരനെ പീഡിപ്പിച്ചു, വാച്ച്മാന്‍ അറസ്റ്റില്‍

കേരളത്തില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ലൈംഗിക പീഡന വാര്‍ത്തകളില്‍ പുതിയതായി ഒന്നൂ കൂടി. ഇത്തവണ കാസര്‍ഗോഡ് ചന്തേരയിലാണ് സംഭവം. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്ന ഒമ്പതു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സംഭവത്തില്‍ വാച്ച്മാനെതിരെ പോലീസ് കേസെടുത്തു. ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മുമ്ബ് ഇതേ സ്‌കൂളില്‍ ഡ്രൈവറായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി ലത്വീഫി (50)നെതിരെയാണ് കേസെടുത്തത്.

ഇയാള്‍ മറ്റ് കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും നടന്നുവന്നിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതി പോലീസ് വലയിലായതായി സൂചനയുണ്ട്. സ്‌കൂളിന് സമീപത്തെ ഒരു വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇയാളും ഭാര്യയും കുടുംബവും താമസിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക