Image

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83.75

Published on 10 May, 2018
ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83.75

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. രാവിലെ 11 ന്‌ സെക്രട്ടേറിയേറ്റില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ്‌ ഫലപ്രഖ്യാപനം നടത്തിയത്‌. 83.75 ശതമാനമാണ്‌ വിജയം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്‌എസ്‌ഇ) വിഭാഗത്തില്‍ 90.24% പേരാണു വിജയിച്ചത്‌.

ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയ്‌ക്കും ഏറ്റവും കുറവ്‌ പത്തനംതിട്ടയ്‌ക്കുമാണ്‌. കണ്ണൂര്‍ ജില്ലയില്‍ 86.75 ശതമാനം കുട്ടികളും പത്തനംതിട്ടയില്‍ 77.16 ശതമാനം കുട്ടികളും വിജയം നേടി. 14,375 കുട്ടികള്‍ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ഗ്രേഡ്‌ ലഭിച്ചപ്പോള്‍ 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി.

70 സ്‌കൂളുകള്‍ നൂറ്‌ ശതമാനം വിജയം നേടി. മലപ്പുറത്താണ്‌ ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ ലഭിച്ചത്‌. കുറവു പത്തനംതിട്ടയിലും. സേ പരീക്ഷ ജൂണ്‍ അഞ്ചുമുതല്‍ 12 വരെ നടത്തും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്‌ക്കും മേയ്‌ 16 വരെ അപേക്ഷിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക