Image

തോമസ് ചാണ്ടിക്കെതിരായ അന്വേഷണം ഇനി കോടതിയുടെ മേല്‍നോട്ടത്തില്‍

Published on 10 May, 2018
തോമസ് ചാണ്ടിക്കെതിരായ അന്വേഷണം ഇനി കോടതിയുടെ മേല്‍നോട്ടത്തില്‍
മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് നാല് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്.
അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചിന് കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. സ്വന്തം റിസോര്‍ട്ടിലേക്ക് എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചു, നിലം നികത്തി റോഡ് പണിതു എന്നിവയാണു തോമസ് ചാണ്ടിക്കെതിരായ കുറ്റങ്ങള്‍.
ഈ കേസില്‍ വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമല്ലെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തുന്നതിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.
വലിയകുളം സീറോ ജട്ടി റോഡില്‍ നിന്നും റിസോട്ടിലേക്ക് നിയമം ലംഘിച്ച് റോഡ് നിര്‍മ്മിച്ചതിന് അനുമതി നല്‍കിയ അന്നത്തെ കളക്ടര്‍ പത്മകുമാറിനെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ തുടര്‍വാദത്തിനായി ഈ മാസം 16ലേക്ക് മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക