Image

ദിവ്യ സ്‌പന്ദന യൂത്ത്‌ കോണ്‍ഗ്രസ്‌ ഇന്ത്യ അധ്യക്ഷ ആയേക്കും

Published on 10 May, 2018
ദിവ്യ സ്‌പന്ദന യൂത്ത്‌ കോണ്‍ഗ്രസ്‌ ഇന്ത്യ അധ്യക്ഷ ആയേക്കും

ഇന്ത്യന്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്‌ ദിവ്യ സ്‌പന്ദന എത്തിയേക്കുമെന്ന്‌ സൂചന നല്‍കി റിപ്പോര്‍ട്ടുകള്‍. മുന്‍സിനിമാ താരം കൂടിയായ ദിവ്യ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവിയാണ്‌.

ഇന്ത്യന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അംബികാ സോണിക്ക്‌ ശേഷം ഈ പദവിയിലെത്തുന്ന വനിതയാകും ദിവ്യ. നിലവില്‍ അമരീന്ദര്‍ സിംഗ്‌ രാജയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍. ഇദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ യാത്രയയപ്പ്‌ ഉള്‍പ്പെടെ നല്‍കിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്‌തരില്‍ ഒരാളായാണ്‌ ദിവ്യയെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉള്‍പ്പെടെ കാണുന്നത്‌. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി നേരിട്ടാണ്‌ ദിവ്യയെ സോഷ്യല്‍ മീഡിയയുടെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചത്‌. ദിവ്യ തലപ്പത്ത്‌ എത്തിയതിന്‌ ശേഷമാണ്‌ കോണ്‍ഗ്രസിന്‌ സോഷ്യല്‍ മീഡിയയില്‍ കാര്യമായ സാന്നിധ്യണ്ടായതും രാഹുല്‍ ഗാന്ധിയുടെ ഉള്‍പ്പെടെയുള്ള ഇമേജ്‌ മേക്കോവര്‍ സംഭവിച്ചതും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക