Image

മലപ്പുറത്ത്‌ വീണ്ടും സിപിഎം പ്രവര്‍ത്തകന്‌ വെട്ടേറ്റു

Published on 10 May, 2018
മലപ്പുറത്ത്‌ വീണ്ടും സിപിഎം പ്രവര്‍ത്തകന്‌ വെട്ടേറ്റു
കൂട്ടായി: മലപ്പുറത്ത്‌ വീണ്ടും സിപിഎം പ്രവര്‍ത്തകന്‌ വെട്ടേറ്റു. കൂട്ടായിയില്‍ അരയന്‍കടപ്പുറം കുറിയന്റെ പുരയ്‌ക്കല്‍ ഇസ്‌മായീലിനെയാണ്‌(39) ഇന്ന്‌ രാവിലെ ഒരു സംഘം വെട്ടിയത്‌. ആക്രമണത്തിന്‌ പിന്നില്‍ മുസ്ലിം ലീഗ്‌ ആണെന്ന്‌ സിപിഎം ആരോപിച്ചു.

ഇരുപത്തി നാല്‌ മണിക്കൂറിനിടെ വെട്ടേല്‍ക്കുന്ന മൂന്നാമത്തെ ആളാണ്‌ ഇസ്‌മായീല്‍. ഇരുകാലുകള്‍ക്കും തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റ ഇസ്‌മായിലിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ തിരൂരില്‍ രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേറ്റിരുന്നു. തിരൂര്‍ പറവണ്ണയില്‍ തേവര്‍ കടപ്പുറം പുളിങ്ങോട്ട്‌ ഹനീഫയുടെ മകന്‍ അസ്‌താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്‌ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവര്‍ക്കാണ്‌ ഇന്നലെ വെട്ടേറ്റത്‌.

ഇരുവരെയും കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രദേശത്ത്‌ നേരത്തെ സിപിഎം-ലീഗ്‌ സംഘര്‍ഷം നിലനിന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക