Image

ഒമാനില്‍ പാത്രിയര്‍ക്കീസ് ബാവക്ക് ഊഷ്മള വരവേല്പ്

Published on 10 May, 2018
ഒമാനില്‍ പാത്രിയര്‍ക്കീസ് ബാവക്ക് ഊഷ്മള വരവേല്പ്

മസ്‌കറ്റ്: ആകമാന സുറിയാനി സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍കീസ് ബാവാ ശ്ലൈഹിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ എത്തി. വിമാനത്താവളത്തിലും തുടര്‍ന്നു ക്രൗണ്‍ പ്ലാസാ ഹോട്ടലിലും ബാവക്ക് ഊഷ്മള വരവേല്‍പാണ് നല്‍കിയത്. 

ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ എത്തിയ പാത്രിയര്‍ക്കീസ് ബാവായെ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സ്വീകരിച്ചു. സുറിയാനി സഭയുടെ മെത്രാപ്പോലീത്താമാരായ ഡാനിയേല്‍ മോര്‍ ക്ലിമീസ്, ജോസഫ് മോര്‍ ഗ്രീഗോറിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തെവോദോസ്യയോസ്, മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മോര്‍ തിമോത്തിയോസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ബുധനാഴ്ച വൈകുന്നേരം നാലിന് റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവക്കും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്കും മെത്രാപ്പോലീത്താമാര്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്നു ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ റുവി സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഗാലയില്‍ പണിത പുതിയ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേകകൂദാശ ബാവ നിര്‍വഹിക്കും. 11, 12 തീയതികളില്‍ സലാല സന്ദര്‍ശിക്കുന്ന ബാവാ, തുടര്‍ന്നു ബെയ്‌റൂട്ടിലേക്കു മടങ്ങും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക