Image

അമ്മ കൈമാറുന്ന സത്യങ്ങള്‍ (രേഖാ ഫിലിപ്പ്)

Published on 10 May, 2018
അമ്മ കൈമാറുന്ന സത്യങ്ങള്‍ (രേഖാ ഫിലിപ്പ്)
നമ്മള്‍ എല്ലാവരും ഭാഗ്യം ചെയ്തവരാണ്. ഉള്ളതിനെക്കാളും വില നമ്മള്‍ പലപ്പോഴും ഇല്ലാത്തതിന് കൊടുക്കുന്നത് കൊണ്ടുണ്ടാകുന്ന വിഷമങ്ങളാണ് നമ്മുക്കുള്ളത്. എന്തെങ്കിലും ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ അടുത്തതിന് പിന്നാലെ ഉള്ള ഓട്ടമായി. ഉള്ളതിനെ പറ്റി ഓര്‍ക്കാനും അതിനെ ആഘോഷിക്കാനും നമുക്ക് സമയമില്ല. തിരക്കുപിടിച്ച ജീവിതത്തില്‍ ഒന്നിനും സമയമില്ല, ജോലിയുടെയും മറ്റു പലതിന്റെയും സമ്മര്‍ദ്ദത്തില്‍ഓരോ ദിവസവും കടന്നുപോകുമ്പോള്‍, നഷ്ടപെടുന്നത് മനോഹരമായ നിമിഷങ്ങളാണ്. നമ്മുടെ കുടുംബത്തെയും, കുട്ടികളെയും സുഹൃദ് ബന്ധങ്ങളെയും ആഘോഷിക്കേണ്ട നിമിഷങ്ങള്‍.

ജീവിതത്തില്‍ പലപ്പോഴുംആഗ്രഹിക്കുന്നതെല്ലാം ലഭിക്കില്ല, അതുകൊണ്ടു തന്നെ ഒഴുക്കിനൊപ്പം പോകാതെ വേറെ നിവ്രുത്തിയുമില്ല . എത്ര ദുഖമുള്ളില്‍ ഒതുക്കി ആണെങ്കിലും ഒരു ചിരിയോടെ നമ്മള്‍ ലോകത്തെ നേരിടും. വളരെ സന്തുഷ്ടരാണെന്ന് ഭാവിക്കുന്നവര്‍ക്കും ഉണ്ട് എത്ര നാള്‍ ഇങ്ങനെ പിടിച്ചു നില്ക്കാന്‍ കഴിയും എന്ന് സംശയിക്കുന്ന നിമിഷങ്ങള്‍. ആത്മവിശ്വാസം ഉള്ളവരും അരക്ഷിതത്തിന്റെ പിടിയില്‍ നിന്ന് വിമുക്തരല്ല. ബലഹീനതകളും പരാജയങ്ങളും മറ്റുള്ളവരില്‍ നിന്നും മറിച്ചു വെയ്ക്കാന്‍ ഉള്ള ശ്രമത്തില്‍ എവിടെയോ സ്വയം നഷ്ടപ്പെട്ടാല്‍, അറിഞ്ഞുകൊണ്ട് ചെയ്യുന്ന ആദ്യത്തെ തെറ്റില്‍ ഒരു കുറ്റബോധം ഉണ്ടാകും. മറ്റൊരാളെ വേദനിപ്പിക്കുമ്പോള്‍ചെറിയ വിഷമം തോന്നും. പിന്നങ്ങോട്ട് എല്ലാത്തിനും നമ്മുടേതായ ന്യായീകരണങ്ങള്‍ ആയി.

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ധാര്‍മികത ഇല്ലാത്ത സ്വാര്‍ത്ഥവും നിര്‍വികാരമായ അസ്തിത്വമാണോ നമ്മള്‍ സമ്മാനിക്കുന്നത്?

എന്റെ ജീവിതത്തില്‍ എന്തിനെയും നേരിടാന്‍ ശക്തി തന്നിട്ടുള്ളത് ഞാന്‍ ഒരു അമ്മയാണ് എന്ന ചിന്തയാണ്. ഒരു കുട്ടി ഉണ്ടായപ്പോള്‍ ആ ജീവന് ഞാന്‍ ഉത്തരവാദി ആണ് എന്ന തിരിച്ചറിവ് എന്റെ ജീവിതത്തെ വിലയിരുത്തുവാനും എന്റെ ശരി തെറ്റുകളെ നിര്‍ണയിക്കാനും കാരണമായി. ഒരു കുട്ടിയെ വളര്‍ത്തുക മാത്രമല്ല നല്ല രീതിയില്‍ ജീവിച്ചു കാണിക്കേണ്ടതും ഒരു അമ്മയുടെ കടമയാണ്.

ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും ഒരു സ്ത്രീ ആയി ജനിച്ചാല്‍ കഴിയും. എന്നാല്‍ അമ്മ എന്ന പദവിയോട് കൂടെ വരുന്ന ഭാരിച്ച ചുമതലകള്‍, അത് എത്ര പുസ്തകങ്ങള്‍ വായിച്ചു പഠിച്ചാലും ആരെല്ലാംഉപദേശങ്ങള്‍ തന്നാലും അതില്‍ കൂടെ കടന്നു പോകുമ്പോള്‍ മാത്രം മനസ്സിലാകുന്ന ഒന്നാണ്. ഒരു കുട്ടിയുടെ ജനനത്തോടെ ഒരു അമ്മയും ജനിക്കുകയാണ്. ശാരീരികമായും മനസികപരമായും ഒരുപാടു മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍മിക്ക സ്ത്രീകളും ഭയവും ആശങ്കകളും ഉള്ളില്‍ ഒതുക്കി, എല്ലാം തങ്ങളുടെ നിയന്ത്രണത്തില്‍ ആണ് എന്ന അഭിനയിച്ചു തുടങ്ങും, കാരണം അതാണ് അവരില്‍നിന്നും നാം പ്രതീക്ഷിക്കുന്നത്.

കുട്ടികളുടെ ഭക്ഷണം, സുരക്ഷ, പഠനം മുതലായ അടിസ്ഥാന കാര്യങ്ങള്‍ അമ്മമാര്‍ ശ്രദ്ധയോടെ നിര്‍വഹിക്കും. എന്നാല്‍ അവിടെ കഴിഞ്ഞോ ഒരു അമ്മയുടെ ഉത്തരവാദിത്തം? മക്കള്‍ക്കു വേണ്ടി ഉഴിഞ്ഞു വെക്കണം ജീവിതം എന്ന് ഞാന്‍ പറയില്ല . ഇത് നിങ്ങളുടെയും ജീവിതം ആണ്. സ്വയം നഷ്ടമാവേണ്ട ഒരു ആവശ്യവുമില്ല, ആര്‍ക്കു വേണ്ടിയാണെങ്കിലും. പറഞ്ഞു കൊടുക്കാന്‍ കഴിയുന്നതിലും ഉപരി നമ്മള്‍ക്കു ജീവിച്ചു കാണിച്ചുകൊടുക്കാന്‍ കഴിയും.

വീടുകളില്‍ നിന്നുമാണ് കുട്ടികളുടെ പഠനം ആരംഭിക്കുന്നത് . അച്ഛനും അമ്മയും തമ്മില്‍ഉള്ള സ്‌നേഹവും, പരസ്പര ബഹുമാനവും കണ്ടുവളര്‍ന്നാല്‍ മാത്രമേ നാളെ മറ്റുള്ളവരുമായി ആരോഗ്യപരമായ ബന്ധങ്ങള്‍ അവര്‍ക്കും സാധ്യമാവുകയുള്ളു. ഒരു ആണ്‍കുട്ടി അമ്മയെ കണ്ടാണ് ഒരു സ്ത്രീ ആരാണെന്നു മനസ്സിലാക്കുന്നത്. നാളെ മറ്റു സ്ത്രീകളോട് അവന്‍ പെരുമാറുന്നതും അത് അനുസരിച്ചാവും.

സാഹചര്യങ്ങള്‍ പലപ്പോഴും നമ്മുക്ക് അനുകൂലമാവില്ല. അതില്‍ കുടുങ്ങി കിടന്നു മറ്റുള്ളവരുടെ സഹതാപം നേടാം, മക്കളുടെ മുന്‍പില്‍ കഴിവില്ലായ്മ തെളിയിക്കാം. ഒരു തീരുമാനംഎടുക്കേണ്ട താമസം ഉള്ളു ജീവിതം അര്‍ഥപൂര്‍ണമാകുവാന്‍. അനീതികള്‍ക്കു മുന്‍പില്‍ നിശബ്ദരായി നില്‍ക്കാനും, ക്രൂരതകള്‍ സഹിക്കാനും ഭയം ഒരു കാരണം ആവരുത് . ഭയമില്ലാത്തവരായി ആരും തന്നെ ഇല്ല. ഇന്നത്തെ തലമുറയ്ക്ക് ആവശ്യം തന്റേടമുള്ള അമ്മമാരെയാണ്.

പുരുഷനും സ്ത്രീയും പരസ്പരം സ്‌നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന, തുല്യത ഉള്ള, സത്യസന്ധത ഉള്ള, ആരോഗ്യപരമായ ഒന്നാവണം ദാമ്പത്യം. അല്ലെങ്കില്‍ ഇന്നത്തെ തലമുറയില്‍ പലരും പേരിനു വേണ്ടിയും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയും മാത്രം നിലനിര്‍ത്തുന്ന വിവാഹബന്ധം എന്ന ആശയം വേണ്ടെന്ന് വെക്കും അടുത്ത തലമുറ.

നീ ഒരു പെണ്ണാണ് അതുകൊണ്ടു..... എന്ന് തുടങ്ങുന്ന നിരവധി നിയന്ത്രണങ്ങള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഒരു പെണ്‍കുട്ടിയെ അവള്‍ ഒരു പുരുഷന്‍ ഇല്ലാതെ അപൂര്‍ണ ആണ് എന്ന് ധരിപ്പിച്ചു, പുരുഷന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബാധ്യസ്ഥ ആക്കും. അതിനു വിവാഹം എന്ന് പേരും.

രാജകുമാരന്മാരെയെല്ലാംസിംഹാസനത്തില്‍ നിന്ന് താഴെയിറക്കി സ്വയം പര്യാപ്തരാക്കുന്ന, അവരുടെ കടമകളും കര്‍ത്തവ്യങ്ങളും മനസ്സിലാക്കി കൊടുക്കുന്ന അമ്മമാര്‍ ഉണ്ടായേ തീരു. സ്‌നേഹിക്കണം എന്നാല്‍ കണ്ണുമടച്ചു ആവരുത്. അമ്മമാര്‍ സ്‌നേഹത്തിന്റെ പര്യായം മാത്രം ആയാല്‍ മക്കള്‍ അത് തീര്‍ച്ചയായും മുതലെടുക്കും. മക്കളുടെ തെറ്റിനെ മറച്ചു വെക്കുകയും ന്യായികരിക്കുകയും ചെയ്യുന്ന അമ്മമാരാണ് അവരെ നശിപ്പിക്കുന്നത്. നല്ലതു പറഞ്ഞു കൊടുക്കാന്‍, ശാസിക്കാനും ശിക്ഷിക്കാനും അമ്മ കഴിഞ്ഞേ വേറെ ആളുള്ളൂ.

നിങ്ങളുടെ ജീവിതാനുഭവങ്ങളും നേട്ടങ്ങളും പരാജയങ്ങളും അവരുമായി പങ്കുവെക്കുകയാണെങ്കില്‍, നിങ്ങളെ കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കുവാനും അവര്‍ക്കു കഴിയും. നമ്മള്‍ സഞ്ചരിച്ച പാതയില്‍ സഞ്ചരിക്കാന്‍, നമ്മുടെ ശരികളെ അനുസരിക്കാന്‍ നിര്‍ബന്ധിക്കാതെ അവരോടൊപ്പം നമ്മളും വളരണം. മകനെയും മകളെയും ഒരുപോലെ കാണാനും വളര്‍ത്താനും നമ്മള്‍ തയ്യാറാവണം. ജീവിക്കാന്‍ ഉള്ള സ്വാതന്ത്ര്യവും സ്വപ്നം കാണാന്‍ ഉള്ള അവകാശവും ആണിനും പെണ്ണിനും ഉള്ളതാണ്.

തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രാപ്തരാക്കുക അല്ലാതെ അവര്‍ക്കുവേണ്ടി തീരുമാനങ്ങള്‍ എടുക്കുകയല്ല രക്ഷകര്‍ത്തിത്വം. അവര്‍ക്കു പറക്കാന്‍ ചിറകുകള്‍ നല്‍കുക അവരിലൂടെ ആഗ്രഹങ്ങള്‍ നേടാനും അടക്കി പിടിക്കാനും ശ്രമിക്കുന്നതിനെന്തിനാണ്? അവരുടെ ജീവിതം അവര്‍ ജീവിക്കട്ടെ. ശുഭാപ്തി വിശ്വാസത്തോടൊപ്പം പ്രതിസന്ധികളെ നേരിടാന്‍ ഉള്ള കരുത്തായി നമ്മള്‍ക്ക് കൂടെ നില്‍ക്കാം.

മക്കള്‍ക്ക് നിങ്ങളോടു തുറന്നു സംസാരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടോ? നിങ്ങളുടെ മക്കളെ നിങ്ങള്‍ക്ക് എത്ര നന്നായി അറിയാം? അവര്‍ക്കൊരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ നിങ്ങളോടാകുമോ അവര്‍ സഹായം ചോദിക്കുക? കാര്യം കാണാന്‍ മാത്രം അല്ലെങ്കില്‍ കാശിനാവശ്യം ഉള്ളപ്പോള്‍ മാത്രമാണോ അവര്‍ നിങ്ങളെ ഓര്‍ക്കുന്നത്? ജന്മം കൊടുത്തു എന്നുള്ളത് ശരി, പക്ഷെ എത്ര ആഴമുള്ള ബന്ധമാണ് നിങ്ങള്‍ തമ്മില്‍? അവരുടെ കണ്ണില്‍ നിങ്ങളെ പ്രതി സ്‌നേഹവും ബഹുമാനവും ഉണ്ടോ? ചുറ്റും നടക്കുന്ന കാര്യങ്ങള്‍ക്കു നേരെ കണ്ണടച്ച്ജീവിക്കുന്നവര്‍ആലോചിക്കേണ്ടത് നമ്മുടെ മക്കള്‍ഇന്നത്തെ ലോകത്തില്‍ ജീവിക്കാന്‍ പ്രാപ്തരാണോ എന്നാണ് . നാളെ ഒരു അന്യായം കണ്ടാല്‍ അവര്‍ അതിനെ എതിര്‍ക്കുമോ? അവര്‍ എങ്ങനെ ഉള്ള വ്യക്തിത്വങ്ങള്‍ക്കുടമകളാണ് ?

പ്രയാസങ്ങളും പ്രശ്ങ്ങള്‍ ഉണ്ടാവും എന്നാല്‍ വെല്ലുവിളികളെ നേരിടാനുള്ള കരുത്തു ഒരു അമ്മയ്ക്കുണ്ട്. ആ കരുത്താണ് നിങ്ങളുടെ മക്കള്‍ കാണേണ്ടത്, അറിയേണ്ടത്, അഭിമാനത്തോടെ ഓര്‍ക്കേണ്ടതും.

(രേഖാ ഫിലിപ്പ്, ഫിലഡല്ഫിയ, ഫോമാ വനിതാ പ്രതിനിധിയാണ്)
അമ്മ കൈമാറുന്ന സത്യങ്ങള്‍ (രേഖാ ഫിലിപ്പ്)
Join WhatsApp News
Varughese K. Joseph 2018-05-10 20:20:38
You said the correct thing and true.. Thank you so much....

G K Nair 2018-05-11 07:36:39
Very nice touching and honest advice . 
Worth reading ,
not just for mothers but for all. Good job👍👍👍🙏🙏🙏
Happy Mother’s Day!
CRITIC 2018-05-11 12:48:45
You are a wonderful writer. Thank you!

texan2 2018-05-11 22:12:49
Beautiful!! Your article.
വിദ്യാധരൻ 2018-05-12 00:47:31
വിവാഹ മോചനം എന്ന് പറയുന്നത് ലോകാവസാനമല്ല . പക്ഷെ അനോരോഗ്യകരമായ ഒരു വിവാഹം എന്ന് പറയുന്നത് കുട്ടികൾക്കുള്ള ഒരു ചീത്ത ഉദാഹരണമാണ് .  കേരളത്തിൽ നിന്ന് വന്ന   നല്ല ഒരു ശതമാനം ഭാര്യഭർത്താക്കന്മാരും പൊയ്‌മുഖധാരികളാണ് .  രണ്ടു വ്യക്തിത്വത്തിന്റെ ഉടമകളായതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത് . (ഓരോത്തർ വളരുന്ന സാഹചര്യം അതിന് കാരണമായിരിക്കാം)  ഇതിൽ പുരുഷന്മാർ മുന്നിട്ടു നിൽക്കുന്നു . സ്ത്രീകൾ അമ്മയാകുന്നതോടെ അവരുടെ മുൻഗണനകൾ മാറുന്നു.  അവർ കുട്ടികളോടൊപ്പം വളരാൻ ശ്രമിക്കുന്നു .   പുരുഷന്റെ മുൻഗണനകൾ അപ്പോഴും സാമൂഹ്യജീവിതവുമായി കുടുങ്ങി കിടക്കുന്നു .  ആ കുത്തൊഴുക്കിൽ പലപ്പോഴും ഭാര്യമാരോട് ചേർന്ന് കുട്ടികളുടെ വ്യക്തിത്വത്തെ രൂപാന്തരപ്പെടുത്താൻ കഴിയാതെപോകുന്നു .  ഫൊക്കാന ഫോമ, വേൾഡ് മലയാളി അസോസിയേഷൻ , പള്ളി, നായർ സൊസൈറ്റി , ക്ഷേത്രം, പ്രസിഡണ്ട്, സെക്രട്ടറി എന്നിങ്ങനെയുള്ള കിനാവള്ളികളാൽ പിടിക്കപ്പെട്ട് കെട്ടഴിക്കാൻ കഴിയാതെ വലിച്ചു താഴ്ത്തപ്പെടുന്നു. ഇതോടൊപ്പം മദ്യപാനവും മുറക്ക് നടക്കുന്നു. ചിലർ വീട്ടിൽ വന്നാൽ കുഞ്ചൻ നമ്പിയാരുടെ നള ചരിതത്തിലെ പ്പോലെയാണ് 

"നായർ വിശന്നു വലഞ്ഞു വരുമ്പോൾ
കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടുകലമ്പിച്ചെന്ന
ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം
കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ,
കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികൾ കിണ്ടികളൊക്കെയുടച്ചു,
ഉരലുവലിച്ചു കിണറ്റിൽ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു,
അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവന
പ്പുരയുടെ ചുറ്റും മണ്ടി നടന്നു." (ഇതിന് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ് ഒരു ബന്ധവുമില്ല )

നമ്മളുടെ മക്കളും നമ്മളെ കണ്ടു പഠിക്കുന്നു . അവരും ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമകളായി ഒരാറേ പോയത് പൂളോനും മക്കളുമെന്ന കണക്ക് മുന്നോട്ട് പോകുന്നു ' 

ഇതിന് മാറ്റം വരണമെങ്കിൽ ആദ്യത്തെ കടമകളുടെ നിർവഹണം സ്വന്ത കുടുംബത്തിൽ ആരംഭിക്കണംമെന്ന്  പഴയ തത്വശാസ്ത്രത്തിൽ ആരംഭിക്കണം.  അപ്പോൾ പരസ്പരം ബഹുമാനിക്കാൻ പഠിക്കും സ്നേഹിക്കാൻ പഠിക്കും. വ്യക്തി നന്നാകുമ്പോൾ സമൂഹവും നന്നാകും . ബലാൽസംഗം, . അനാവശ്യമായി പ്ലെയിനിൽ നിന്ന് കിട്ടുന്ന കള്ളു മുഴുവൻ വാങ്ങികുടിച്ചിട്ട്  പ്ലെയിനിലും (നാട്ടിൽ ബസിലും) യാത്ര ചെയ്യുമ്പോൾ അരികിൽ ഇരിക്കുന്ന സ്ത്രീകളെ തോണ്ടാനും പിടിക്കാനുമുള്ള പ്രവണത കുറയും  സ്ത്രീകൾ തരം താണ വസ്തുക്കൾ അല്ലെന്നും അവർ നമ്മളുടെ അമ്മമാരെപ്പോലെ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും ബോധ്യമാകും 

അല്ലെങ്കിൽ ന്യുയോർക്കിലെ പൊയ്മുഖധാരിയായ അറ്റോർണി ജനറലിനെപ്പോലെ ഒരുനാൾ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിന്ന മുഖം കുനിച്ച് പിന്മാറേണ്ടതായിട്ട് വരും 

നല്ലൊരു ലേഖനത്തിന് ലേഖികക്ക് അഭിനന്ദനം 

പൊറുതിമുട്ടിയവൾ 2018-05-12 10:36:52
വിദ്യാധരൻമാഷ് പറഞ്ഞത് വളരെ ശരിയാണ്. ഇവിടെ പുങ്കവന്മാരുണ്ട് നാട് നന്നാക്കലാണ് പ്രധാന ജോലി. വീട്ടിലൊരാള് നാട്ടിൽ വേറൊരാള് . താളത്തിനൊപ്പം തുള്ളിയില്ലെങ്കിൽ ചെകിടത്തടി. രാത്രിയിൽ അയ്യോ പൊന്നെ എന്ന് പരഞ്ഞടുത്തുകൂടും .  ഉരലും അമ്മിയും കിണറും ഉണ്ടായിരുന്നെങ്കിൽ അതിനോടൊപ്പം ഭാര്യമാരും കിണറ്റിൽ പോയേനെ . കുഞ്ഞുങ്ങൾ വഴിതെറ്റി പോകാത്തത്തിലെ അതുഭുതമുള്ളു.  ഈ വൈകിയ സമയത്ത് ഇനി എന്നാ ചെയ്യാനാ ചേച്ചി .  നല്ലൊരു അമ്മ ആയിരിക്കാൻ ഞാനും കിണഞ്ഞു പരിശ്രമിക്കുന്നു . അയാളെ നോക്കിയിട്ട് കാര്യമില്ല . അപ്പുറത്ത് പിണറായി വിജയനുമായി ഫോണിലാ .  
SchCast 2018-05-12 11:30:56
Vidhadahran is fake, hiding behind a scholar title and selling anti-christian ideas. He is a BJP. This country is a Christian country. All founding fathers were Christians, They wrote, in God we trust. All atheists and non Christians get out.' കടക്കു പുറത്ത്  don't' call  our great leader 'rump'.He is our Jesus coming back to save us.
SchCast 2018-05-12 12:18:55
atheists and BJP people trying to kick me out of e malayalee. I won't go.
Catholic faithful 2018-05-12 13:17:29
പ്രാര്‍ത്ഥനകളും ഉപവാസങ്ങളും കൊണ്ട് മാത്രമേ ഇ ജാതി [ sch cast- devil] ഒഴിഞ്ഞു പോകയുള്ള് , അതിനാല്‍ നിങ്ങള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക.
jathi 2018-05-12 14:17:36

ജന്മം കൊണ്ട് അല്ല ജാതി നിര്‍ണ്ണയിക്കുന്നത്  കര്‍മ്മം കൊണ്ടാണ്. - ഭഗവത്‌ഗീത 
ഞാന്‍ യേശുവിന്‍റെ സഭയിലെ ഒരു ഉപദേശി ആകുന്നു 
മതം ഉപദേസിക്കുന്നവന്‍ ബ്രാമണന്‍ 
അതിനാല്‍ ഞാന്‍ ബ്രാമണന്‍ ആകുന്നു.
- ജാതി= കര്‍മ്മം, ജന്മം അല്ല (blauvelt13@yahoo.com)
വായനക്കാരൻ 2018-05-12 15:52:29
എടോ അധഃകൃതാ - വിദ്യാധരൻമാഷ് എവിടെ നിൽക്കുന്നു താൻ എവിടെ കിടക്കുന്നു .  തന്റെ യേശു പറഞ്ഞത് ശത്രുക്കളെ സ്നേഹിക്കാനാണ് . എന്നാൽ തന്റെ മനുഷ്യേനെ നശിപ്പിക്കുന്ന തിയോളജിയോട് എതിർക്കുന്നവർ എല്ലാം ബിജെപ്പി. ആന്ധ്രായോസ് ബിജെപി , അന്തപ്പൻ ബിജെപ്പി, ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിന്റെ അയിലത്ത് വരാൻ തനിക്ക് യോഗ്യതയുണ്ടോ ? മതം എന്ന കരുപ്പടിച്ചു തലക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്ന ഇവനെ റീഹാബിൽറ്റേറ്റ് ചെയ്യാൻ പോകുന്നവന് പ്രാന്ത് പിടിക്കും .  വേറൊരു ഭ്രാന്തൻ ന്യുയോർക്കിൽ ഉണ്ട് . ഉറക്കെ തുമ്മിയാൽ  അബ്രഹാം , ഐസക്ക് , ജോസഫ് എന്ന് പറഞ്ഞു തുടങ്ങും .   ഇവന്മാരുടെ കുടുംബത്തെ നന്നാക്കാനോണോ സാഹോദരി ഈ ലേഖനം എഴുതിയത് ? കൊള്ളാം ഇവനൊന്നും ഒരിക്കലും ശരിയാകില്ല . സമൂഹത്തിലെ മറ്റു മതങ്ങളെ അംഗീകരിക്കാൻ കഴിയാതെ യേശുവിന്റ പേര് ചീത്തയാക്കാൻ നടക്കുന്ന ഇവന്മാരെ ഓടിക്കണം . തല്ലി ഓടിക്കണം 
SchCast(Real) 2018-05-14 13:24:13

'Mother' is the most pious word we can find in the dictionary. But even 'mothers' have gone thru a metamorphosis in modern times. A mother's concern and care for their children are skewed for many a reason. The stress and stain of life take a lot out of the modern woman and the truth is that they are not getting adequate time to nourish and nurture their children. Another aspect of social life is that most mothers  are single-handedly bringing up their children these days. This situation adds to the already strained fiber of their strength. Remarkably some of them have done a marvelous job of raising the children single-handedly. They deserve highest respect and honor in a society.

The society has realized that the mothers of to-day are the leaders who mold the future of the country. The children reflect what they are primarily taught by their mothers in their early development years. The mother is the ultimate comfort of any individual. Probably that is the reason everyone cries 'hamme'...when he/she gets injured. We have heard many stories how the mothers will go to any extent to protect her child from danger.

Finally, the writer deserves respect for bringing out some key aspects that are often ignored. Giving the child the opportunity 'to make decision on his/her own' is the prominent one among them. One day a year for the mothers is not enough.... Let their days be filled with love and care from their children from day 1 as a mother to the last day on earth.

Happy Mother's days!


Dr. Mind 2018-05-14 15:31:17
A kingdom divided cannot stand. There are two SchCast. One is real and the other is fake but both are  two sides of one .   If you continue like this, we have to chain you and take to the lunatic asylum

Dr.Know 2018-05-17 08:31:34
A patient escaped from my clinic. Heard that he is running amuck on the pages of emalayalee calling himself Dr. Mind. Be aware that he has suicidal tendencies.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക