Image

വാടക നല്‍കാന്‍ പണമില്ല, പകരം വീട്ടുടമയ്ക്ക് പത്താം ക്ലാസ് ഫലം കാത്തിരുന്ന മകളെ വിവാഹം ചെയ്തു നല്‍കാന്‍ ശ്രമം

Published on 10 May, 2018
വാടക നല്‍കാന്‍ പണമില്ല, പകരം വീട്ടുടമയ്ക്ക് പത്താം ക്ലാസ് ഫലം കാത്തിരുന്ന മകളെ വിവാഹം ചെയ്തു നല്‍കാന്‍ ശ്രമം
വാടക നല്‍കാന്‍ പണം ഇല്ലാത്തതിന്റെ പേരില്‍ പതിനഞ്ചു വയസുകാരിയെ വീട്ടുടമയായ ഭിന്നശേഷിയുള്ള 38 വയസുകാരന് വിവാഹം ചെയ്തു നല്‍കാന്‍ ശ്രമം. വീട്ടുടമസ്ഥന്റെ മകനെയാണ് വാടകയ്ക്കു നിന്ന വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് വിവാഹത്തിനു ശ്രമം നടത്തിയത്. എന്നാല്‍ അവസാന നിമിഷം സംഭവം പോലീസ് കൈയോടെ പൊക്കി.
പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്ന പെണ്‍കുട്ടിയെ ാണ് വാടക നല്‍കാത്തതിന്റെ പേരില്‍ വിവാഹത്തിന് നിര്‍ബന്ധിച്ചത്. വരന്‍ രമേശ് ഗുപ്തയ്ക്ക് എഴുന്നേറ്റു നില്‍ക്കാനോ, നടക്കാനോ ആകില്ല. പണം നല്‍കാന്‍ ഗതി ഇല്ലാതായതോടെ വീട്ടുടമയുടെ ആവശ്യ പ്രകാരം മകളെ വിവാഹം ചെയ്തു നല്‍കാന്‍ കുടുംബം തയാറാകുകയായിരുന്നു. എന്നാല്‍ വിവാഹം തീരുമാനിച്ച ഹൈദരാബാദിലെ ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടക്കുന്നതിനിടെ പെണ്‍കുട്ടിയെ പോലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
തങ്ങള്‍ക്ക് ജീവിതസൗകര്യം ഒരുക്കി നല്‍കിയതും നല്‍കി വന്നിരുന്നതും രമേശിന്റെ കുടുംബം ആണെന്നും അതിനാല്‍ മകളെ വിവാഹം ചെയ്തു നല്‍കാമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ സമ്മതം അറിയിച്ചതാണെന്ന് പെണ്‍കുട്ടിയുടെ മാതാവ് അറിയിച്ചു. പെണ്‍കുട്ടിക്കും ഈ വിവാഹത്തിന് സമ്മതമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വിവാഹത്തില്‍ അസ്വസ്ഥ ആയിരുന്ന പെണ്‍കുട്ടിയുടെ പിതാവ് വിവാഹത്തിന്റെ തലേന്ന് വീടുവിട്ടു പോയിരുന്നു.
ശിശുക്ഷേമ സമിതിയും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയ പെണ്‍കുട്ടി ഇപ്പോള്‍ വനിതാ സംരക്ഷണ കേന്ദ്രത്തിലാണ്. ഒഡീഷയില്‍ നിന്ന് ജോലിക്കായി എത്തിയവരാണ് പെണ്‍കുട്ടിയുടെ കുടുംബം. ശൈശവ വിവാഹം തടയല്‍ നിയമപ്രകാരം രമേശിനും ഇയാളുടെ രക്ഷിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മെക്കാനിക്ക് കട നോക്കി നടത്തി വരികയായിരുന്നു രമേശ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക