Image

പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപണവുമായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

Published on 10 May, 2018
പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപണവുമായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി
പോലീസിനും സര്‍ക്കാരിനുമെതിരെ ആരോപണവുമായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍. തോട്ടംതൊഴിലാളികള്‍ക്കായി സമരം ചെയ്തതിന്റെ പേരില്‍ മൂന്നാറിലെ രാഷ്ട്രീയക്കാരും പോലീസും തന്നെ വേട്ടയാടുകയാണെന്നും ഗോമതി പറഞ്ഞു. വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി തന്നെയും കുടുംബത്തെയും വാടക വീട്ടില്‍ നിന്ന് ഇറക്കി വിടാനാണ് ഇത്തവണ പോലീസ് ശ്രമിക്കുന്നതെന്നും ഗോമതി ആരോപിച്ചു.

രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും പകവീട്ടുകയാണ്. അതിനാല്‍ തന്റെ വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകുന്നില്ല. ജനങ്ങള്‍ അര്‍ഹിക്കുന്ന പദ്ധതികള്‍ അവതാളത്തിലായിരിക്കുകയാണ്. പെമ്പിളൈ ഒരുമൈ സമരം നയിച്ചതിന്റെ പേരിലും പോരാട്ടം തുടരുന്നതിന്റെ പേരിലുമാണ് തനിക്കെതിരായ വേട്ടയാടലുകളെന്നും ദേവികഒളം ബ്ലോക്ക് പഞ്ചായത്തിലെ നല്ലതണ്ണി ഡിവിഷന്‍ അംഗമായ ഗോമതി ആരോപിച്ചു.

ജങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് ഈ വേട്ടയാടലുകള്‍, ദേവികുളം പഞ്ചായത്ത് നല്ലതണ്ണി ഡിവിഷന്‍ ജനപ്രതിനിധി കൂടിയായ ഗോമതി പറഞ്ഞു. സമരത്തിനുശേഷം എസ്റ്റേറ്റിലെ ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് മൂന്നാര്‍ കോളനിയില്‍ വാടകയ്ക്ക് താമസിച്ചു. എന്നാല്‍ മൂന്നാറിലെ പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ അവിടെ നിന്നും എന്നെ ഇറക്കിവിട്ടു, ഗോമതി കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എമ്മില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചെങ്കിലും വൈദ്യുതിമന്ത്രിക്കെതിരെ സമരം ചെയ്തതോടെ കോളനിയില്‍ ജീവിക്കാന്‍ കഴിയാതെയായെന്നും തുടര്‍ന്ന് മൂന്നാര്‍ എം.ജി കോളനിയില്‍ വാടയ്ക്ക് വീട് എടുത്ത് താമസം ആരംഭിച്ചെങ്കിലും മകന്റെ പേരില്‍ പോലീസ് തന്നെ വേട്ടയാടുകയാണെന്നും ഗോമതി പറഞ്ഞു. പതിനേഴുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഇവരുടെ മകനെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക