Image

പരിശുദ്ധ പാത്രിയര്‍കീസ് ബാവ മസ്‌കറ്റിലെ മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേകകൂദാശ നടത്തി.

ബിജു വെണ്ണിക്കുളം Published on 11 May, 2018
പരിശുദ്ധ പാത്രിയര്‍കീസ് ബാവ  മസ്‌കറ്റിലെ മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേകകൂദാശ നടത്തി.
മസ്‌ക്കറ്റ്  മസ്‌ക്കറ്റിലെ ഗാലയില്‍ പുതുതായി പണികഴിപ്പിച്ച മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തിന്റെ  വിശുദ്ധ മൂറോന്‍ അഭിഷേകകൂദാശ
ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.  ആകമാന സുറിയാനി സഭയുടെ മേലദ്ധ്യക്ഷനായ പരിശുദ്ധനായ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍  പാത്രിയര്‍ക്കീസ് ബാവയുടെ പ്രധാന കാര്‍മികത്വത്തിലാണ് നടന്നത്.

ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാരായ ഡാനിയേല്‍ മോര്‍ ക്ലിമീസ്, ജോസഫ് മോര്‍ ഗ്രീഗോറിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തെവോദോസ്യയോസ്, മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, ഐസക്ക് മോര്‍ ഒസ്താത്തിയോസ്സ് ,  മാത്യൂസ് മോര്‍ തീമോത്തിയോസ് എന്നീ തിരുമേനിമാരും  സഹകാര്‍മികരായിരുന്നു.

മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ.ജോസഫ്  മോര്‍ ഐറേനിയോസ്  തുടങ്ങി വിവിധ സഭകളില്‍ നിന്നുള്ള തിരുമേനിമാരും, വൈദികരും ചടങ്ങില്‍ സംബന്ധിച്ചു.  കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടറുടെ നേതൃത്വത്തിലാണ് ദേവാലയം പടുത്തുയര്‍ത്തിയത്.

മെയ് 11 ആം തീയതി വെള്ളിയാഴിച്ച പരിശുദ്ധ പാത്രിയര്‍കീസ് ബാവ  വൈകിട്ട്  7  മണിക്ക് സലാല സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കും.

മേയ് എട്ടിന് മസ്‌കറ്റിലെത്തിയ ബാവ ഒമാനിലെ ശ്ലൈഹിക സന്ദര്‍ശനീ പൂര്‍ത്തീകരിച്ചു ശനിയാഴ്ച ബെയ്‌റൂട്ടിലേക്കു  തിരിക്കും.



പരിശുദ്ധ പാത്രിയര്‍കീസ് ബാവ  മസ്‌കറ്റിലെ മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേകകൂദാശ നടത്തി.പരിശുദ്ധ പാത്രിയര്‍കീസ് ബാവ  മസ്‌കറ്റിലെ മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേകകൂദാശ നടത്തി.പരിശുദ്ധ പാത്രിയര്‍കീസ് ബാവ  മസ്‌കറ്റിലെ മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേകകൂദാശ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക