Image

മുഹമ്മദ്‌ അലി ജിന്ന മഹാപുരഷനെന്ന്‌ ബിജെപി എംപി സാവിത്രി ഭായ്‌

Published on 11 May, 2018
 മുഹമ്മദ്‌ അലി ജിന്ന മഹാപുരഷനെന്ന്‌ ബിജെപി എംപി സാവിത്രി ഭായ്‌


ലഖ്‌നൗ: പാകിസ്‌താന്‍ സ്ഥാപകന്‍ മുഹമ്മദ്‌ അലി ജിന്ന മഹാപുരഷനാണെന്ന്‌ ബിജെപി എംപി സാവിത്രി ഭായ്‌ ഫൂലെ. അലിഗഢ്‌ മുസ്‌ലിം സര്‍വകലാശാലയില്‍ ജിന്നയുടെ ചിത്രം സ്ഥാപിച്ചതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിന്‌ പിന്നാലെയാണ്‌ ജിന്നയെ പുകഴ്‌ത്തി ബിജെപി എംപിയുടെ പ്രസ്‌താവന. ഉത്തര്‍പ്രദേശിലെ ബഹ്‌റൈക്കില്‍ നിന്നുള്ള ബിജെപി എംപിയാണ്‌ സാവിത്രി.

അന്നും ഇന്നും എന്നും ജിന്ന മഹാപുരുഷനാണ്‌.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ ഒരു പാട്‌ സംഭാവനകള്‍ നല്‍കിയ ആളായിരുന്നു ജിന്നയെന്നും അനുയോജ്യമായ എല്ലായിടങ്ങളിലും ഇത്തരം മഹാപുരുഷന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കണമെന്നും സാവിത്രി ഫൂലെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക