Image

കര്‍ണാടകം നാളെ ബൂത്തിലേക്ക്‌

Published on 11 May, 2018
കര്‍ണാടകം നാളെ ബൂത്തിലേക്ക്‌

ബംഗളൂരു:ഒരുമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന്‌ കൊട്ടിക്കലാശം. 224 അംഗ നിയമസഭയിലേക്ക്‌ ശനിയാഴ്‌ചയാണ്‌ തെരഞ്ഞെടുപ്പ്‌. ബംഗളൂരു ജയനഗറില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ മരണംകാരണം തെരഞ്ഞെടുപ്പ്‌ മാറ്റി. പണകൊഴുപ്പേകിയ തെരഞ്ഞെടുപ്പാണ്‌ ഇത്തവണത്തേത്‌.

പണമൊഴുക്കിന്‌ പുറമെ ഒരുഭാഗത്ത്‌ ബിജെപിയുടെ മതധ്രുവീകരണ പ്രചാരണത്തിനും കോണ്‍ഗ്രസിന്റെ പ്രാദേശികവാദത്തിനും സംസ്ഥാനം സാക്ഷിയായി. അവസാന ഘട്ടമായപ്പോള്‍ വ്യക്തിഗതമായ അധിക്ഷേപങ്ങളിലേക്ക്‌ പ്രചാരണം അധഃപതിച്ചു.

അഴിമതിക്കേസില്‍ ജയിലിലായ യെദ്യൂരപ്പയല്ലാതെ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലാത്തതും ബിജെപിക്ക്‌ തിരിച്ചടിയായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക