Image

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് തീരുമാനം നീളുന്നു

Published on 11 May, 2018
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് തീരുമാനം നീളുന്നു
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കണമെന്ന് നിശ്ചയിക്കാന്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയും പി.ജെ.ജോസഫും അംഗങ്ങളായ ഒരു സമിതിയെ നിയോഗിക്കും. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ ഇരുമുന്നണികളെയും പിണക്കാതെ മനസാക്ഷി വോട്ടെന്ന നിലപാട് സ്വീകരിക്കുമെന്നാണ് സൂചനകള്‍.

അതേസമയം, കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിയെയും കെ.എം.മാണിയെയും ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ കൂടെ ഇനിയും നില്‍ക്കണോ എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക