Image

അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു

Published on 11 May, 2018
അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു
അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു  സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. കൊല്ലപ്പെട്ട വിദേശ വനിതയുടെ പേരില്‍ അശ്വതി പണപ്പിരിവ് നടത്തിയെന്ന പരാതിയാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.കോവളം സ്വദേശി ഡിജിപിക്കു നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. പരാതിക്കാരനില്‍നിന്നും മൊഴിയെടുത്തെങ്കിലും തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ ഇയാള്‍ക്കു സാധിച്ചിരുന്നില്ല. ഇതോടെയാണ് പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.വിദേശ വനിതയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരില്‍ അശ്വതി 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് പരാതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക