യാന്ത്രീകം, യന്ത്രമയമീജീവിതം!
ഇരുമ്പുപോല് മുറുകും മനസും
വാളും, കുന്തവും തോക്കുമായി തീരും
ബുദ്ധിയും ശക്തിയും ഉള്ളയിവന്
ഇന്നല്ലെനാളിയീഭൂമിയെ തര്ക്കില്ലേ?
പരിഷ്ക്കാരത്തിന്റെ നെറുകയില്‍
സുഖലോലുപതയുടെ മട്ടുപ്പാവില്‍ ഉലാത്തുമീവന്
ഇന്നല്ലെനാളെയീ നേരമിവന് ആരായിരിയ്ക്കും?
അറുകൊല വിളയില്‍ യുദ്ധകെടുതിയില്‍
മദയാനകള്പോല് കൊമ്പ് ഉയര്‍ത്തി
മദയിളക്കി ഭൂമി കുലുക്കിയലറുമിവന്
എല്ലാം പിടിച്ചടയ്ക്കാനുള്ള ധൃതിയില്‍ പായുന്നു
മണ്മറഞ്ഞ 'അലക്സാണ്ടര്‍ ചക്രവര്‍ത്തിയായി'
മുകളില്‍ പോര് വിമാനങ്ങള്‍ ചക്രവര്‍ത്തിയായി ഇരമ്പുന്നു.
അതില്‍ നിന്നും വീഴും ബോംബുകളുടെ എണ്ണം പെരുകുന്നു.
ഭൗമി കത്തിയെരിയുന്നു പലയിടങ്ങളില്‍!
സമാധാനവും, ശാന്തിയും ഓടിഒളിയ്ക്കുമീ ധരണയില്‍
എല്ലാം പുകമയം, പലതരം തീക്കളിയില്‍, അതുപോല്,
എല്ലാം യന്ത്രമയമീ ജീവിതം, യന്ത്രമയമീ മനുഷ്യകുലം.