Image

ഫെഡറല്‍ ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ട്രംമ്പ് നോമിനേറ്റ് ചെയ്തു

പി പി ചെറിയാന്‍ Published on 12 May, 2018
ഫെഡറല്‍ ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ട്രംമ്പ് നോമിനേറ്റ് ചെയ്തു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ന്യുയോര്‍ക്ക് ഫെഡറല്‍ കോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നാമനിര്‍ദേശം ചെയ്തു.  ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് ഓഫ് ക്രിമിനല്‍ ഡെപ്യൂട്ടി ചീഫായിരുന്നു ഡയാന്‍ ഗുജറാത്തി.

കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനു മുമ്പ് ഗുജറാത്തിയെ ഫെഡറല്‍ ജഡ്ജിയായി ഒബാമ നോമിനേറ്റു ചെയ്തിരുന്നുവെങ്കിലും ട്രംപ് അധികാരമേറ്റെടുത്തതോടെ നിയമനം  തല്‍ക്കാലം തടഞ്ഞു വച്ചിരിക്കുകയായിരുന്നു.

ഡമോക്രാറ്റും റിപ്പബ്ലിക്കന്‍സും ഒരേ പോലെ ഗുജറാത്തിയെ പിന്തുണക്കുമെന്നതിനാല്‍ സെനറ്റിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യേല്‍ ലൊ സ്‌കൂള്‍  നിയമ പഠനം പൂര്‍ത്തിയാക്കി ഗുജറാത്തി ക്രിമിനല്‍ ഡിവിഷന്‍ അസി. യുഎസ് അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചിരുന്നു.

ഏഷ്യന്‍ അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമെന്ന നിലയിലും ഗുജറാത്തി ചുമതലകള്‍ വഹിച്ചിരുന്നു.ആര്‍മി ഓഫിസേഴ്‌സിനെ പരിശീലിപ്പിക്കുന്ന യുഎസ് മിലിട്ടറി  അക്കാദമി പ്രൊഫസര്‍ ദാമോദര്‍ ഗുജറാത്തിയാണ് പിതാവ്.

നാഷണല്‍ ഏഷ്യന്‍ പസഫിക്ക് അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ ഗുജറാത്തിയുടെ നിയമനത്തില്‍ പ്രസിഡന്റ് ട്രംപിനെ പ്രത്യേകം അഭിനന്ദിച്ചു.

ഫെഡറല്‍ ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ട്രംമ്പ് നോമിനേറ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക