Image

വലതുതുടയില്‍ പഴുപ്പുമായി എത്തിയ പെണ്‍കുട്ടിയുടെ ഇടതുതുട ശസ്‌ത്രക്രിയ ചെയ്‌തു; കൊച്ചി പി.എസ്‌.മിഷന്‍ ആശുപത്രിക്കെതിരെ പരാതി

Published on 12 May, 2018
വലതുതുടയില്‍ പഴുപ്പുമായി  എത്തിയ  പെണ്‍കുട്ടിയുടെ ഇടതുതുട  ശസ്‌ത്രക്രിയ ചെയ്‌തു; കൊച്ചി പി.എസ്‌.മിഷന്‍ ആശുപത്രിക്കെതിരെ പരാതി

ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ തുട മാറി ശസ്‌ത്രക്രിയ ചെയ്‌ത കൊച്ചി മരടിലെ പി.എസ്‌.മിഷന്‍ ആശുപത്രിക്കെതിരെ പരാതി. പതിനഞ്ചു കാരിയെയാണ്‌ ഡോക്ടര്‍മാര്‍ തുട മാറി ശസ്‌ത്രക്രിയ ചെയ്‌തത്‌.

വലത്‌ തുടയിലെ പഴുപ്പിനെ തുടര്‍ന്ന്‌ ഇന്നലെ ഉച്ചയ്‌
ക്കണ്‌ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പരിശോധനയില്‍ പഴുപ്പ്‌ നീക്കം ചെയ്യാന്‍ ശസ്‌ത്രക്രിയ ചെയ്യണമെന്ന്‌ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന്‌
വൈകിട്ടോടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ മാതാവ്‌ പരിശോധിച്ചപ്പോള്‍ വലത്‌ തുടയ്‌ക്ക്‌ പകരം ഇടത്‌ തുടയിലാണ്‌ ശസ്‌ത്രക്രിയ നടത്തിയതെന്ന്‌ കണ്ടെത്തുന്നത്‌.

ശസ്‌ത്രക്രിയ നടത്തിയ ഭാഗത്ത്‌ നിന്ന്‌ രക്തം ഒലിച്ചിറങ്ങുകയും ചെയ്‌തു. രക്ഷിതാക്കള്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ആരും മറുപടി നല്‍കാന്‍ തയാറായില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. തുടര്‍ന്ന്‌ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക