Image

ശമ്പള വര്‍ധന: 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക്‌ പ്രഖ്യാപിച്ച്‌ ബാങ്ക്‌ ജീവനക്കാര്‍

Published on 12 May, 2018
ശമ്പള വര്‍ധന: 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക്‌ പ്രഖ്യാപിച്ച്‌ ബാങ്ക്‌ ജീവനക്കാര്‍



ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടു ബാങ്ക്‌ ജീവനക്കാരും ഓഫീസര്‍മാരും മേയ്‌ 30, 31 തീയതികളില്‍ പണിമുടക്കും. എല്ലാ സംഘടനകളും ഉള്‍പ്പെട്ട യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സ്‌ (യുഎഫ്‌ബിയു) ആണു സമരതീരുമാനം അറിയിച്ചത്‌. മൂന്നിനു നടന്ന ശമ്പള പരിഷ്‌കരണ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണു രാജ്യവ്യാപക പണിമുടക്ക്‌.

ശമ്പള പരിഷ്‌കാരം 2017ല്‍ നടക്കേണ്ടതായിരുന്നു. രണ്ടു ശതമാനം വര്‍ധനയാണ്‌ മാനേജ്‌മെന്റുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ (ഐബിഎ)ഓഫര്‍ ചെയ്യുന്നത്‌. എന്നാല്‍ 2012 ല്‍ നിലവില്‍ വന്ന ശമ്പള പരിഷ്‌കരണ കമ്മീഷന നിര്‍ദേശ പ്രകാരം 15 ശതമാനം വര്‍ധന അംഗീകരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക