Image

ലാലുവിന്റെ മകന്റെ വിവാഹത്തിന്‌ വന്‌പന്‍ ഒരുക്കങ്ങള്‍

Published on 12 May, 2018
 ലാലുവിന്റെ മകന്റെ വിവാഹത്തിന്‌ വന്‌പന്‍  ഒരുക്കങ്ങള്‍

പാട്‌ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അദ്ധ്യക്ഷനുമായ ലാലു പ്രസാദ്‌ യാദവിന്റെ മകന്‍ തേജ്‌പ്രതാപ്‌ യാദവിന്റെ വിവാഹത്തിന്‌ വന്‌പന്‍ ആഘോഷങ്ങളാണുള്ളത്‌. ആര്‍.ജെ.ഡി എം.എല്‍.എ ചന്ദ്രിക റായിയുടെ മകളും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ്‌ റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയെയാണ്‌ തേജ്‌പ്രതാപ്‌ വിവാഹം ചെയ്യുന്നത്‌.

ശനിയാഴ്‌ച വൈകിട്ട്‌ പാട്‌നയിലെ വെറ്റിനറി കോളേജ്‌ ഗ്രൗണ്ടില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ്‌ വിവാഹ ചടങ്ങുകള്‍ നടക്കുക. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുവിന്‌,? മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പ്രത്യേക ജാമ്യം അനുവദിച്ചിരുന്നു.

ഏതാണ്ട്‌ 7000 അതിഥികള്‍ വിവാഹത്തിനെത്തും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്‌. 50 കുതിരകള്‍ അണിനിരക്കുന്ന വിവാഹ ഘോഷയാത്രയാണ്‌ തേജ്‌ പ്രതാപിന്റെ വിവാഹത്തിന്റെ മുഖ്യ ആകര്‍ഷണം. ആര്‍.ജെ.ഡി എം.എല്‍.എ സരോജ്‌ യാദവാണ്‌ കുതിരകളെ പാട്‌നയില്‍ നിന്ന്‌ എത്തിച്ചിരിക്കുന്നത്‌. തന്റെ മണ്ഡലമായ ബര്‍ഹാറയില്‍ നിന്നും നിരവധി ട്രക്കുകളിലായാണ്‌ സരോജ്‌ യാദവ്‌ കുതിരകളെ കൊണ്ടുവന്നത്‌.

നഗരത്തിലെ മുന്തിയ ഹോട്ടലുകളിലെ മുറികളെല്ലാം നേരത്തെ തന്നെ വി.ഐ.പികള്‍ക്കായി ബുക്ക്‌ ചെയ്‌തിരുന്നു.

വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി വ്യത്യസ്‌ത വിഭവങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. അമൃത്‌സാരി കുല്‍ച്ച. ആഗ്ര പറാത്ത, ലിട്ടി ഛോക്ക തുടങ്ങിയ തനത്‌ വിഭവങ്ങളാണ്‌ വിവാഹത്തിന്‌ വിളന്‌പുക. കാണ്‍പൂര്‍ ആസ്ഥാനമായ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പും ഭാട്ടിയ ഹോട്ടല്‍ ഗ്രൂപ്പുമാണ്‌ ഭക്ഷണം തയ്യാറാക്കുക. പഞ്ചാബ്‌, ബീഹാര്‍, ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ നൂറിലേറെ പാചകക്കാരും സഹായികളുമാണ്‌ എത്തിയിരിക്കുന്നത്‌. വി.വി.ഐ.പികള്‍ക്കായി പ്രത്യേക ഭക്ഷണ പന്തലുണ്ട്‌. മറ്റുള്ളവര്‍ക്കായി നൂറിലേറെ കൗണ്ടറുകളുമുണ്ട്‌.


പ്രമുഖ ഫാഷന്‍ ഡിസൈനറായ എം.എ .റഹ്മാന്‍ തയ്യാറാക്കിയ പൈജാമയും കുര്‍ത്തയുമാണ്‌ തേജ്‌ പ്രതാപ്‌ വിവാഹത്തിന്‌ അണിയുന്നത്‌. രണ്ട്‌ നിറങ്ങളിലുള്ള കുര്‍ത്തയും പൈജാമയുമാണ്‌ റഹ്മാന്‍ തയ്യാറാക്കിയിട്ടുള്ളത്‌. ഇപ്പോഴത്തെ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായതും തേജ്‌ പ്രതാപിന്‌ കൂടുതല്‍ ഇണങ്ങുന്ന രീതിയിലുമാണ്‌ വസ്‌ത്രം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന്‌ റഹ്മാന്‍ പറഞ്ഞു.

ലാലു പ്രസാദ്‌ യാദവും തേജിന്റെ സഹോദരങ്ങളും റഹ്മാന്‍ തയ്യാറാക്കിയ വസ്‌ത്രം തന്നെയാണ്‌ ധരിക്കുന്നത്‌. ഇളംനിറത്തിലുള്ള അലങ്കാരപ്പണികള്‍ കുറഞ്ഞ ഗൗണായിരിക്കും ഐശ്വര്യയുടെ വേഷം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക