Image

തലശ്ശേരിയിലെ ഫസല്‍ വധക്കേസ്‌ പുനരന്വേഷിക്കണം: ചെന്നിത്തല

Published on 12 May, 2018
തലശ്ശേരിയിലെ ഫസല്‍ വധക്കേസ്‌ പുനരന്വേഷിക്കണം: ചെന്നിത്തല


തിരു: തലശ്ശേരിയിലെ മുഹമ്മദ്‌ ഫസല്‍ വധക്കേസ്‌ പുനരന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. കേസിന്റെ അന്വേഷണം നിറുത്താന്‍ തന്നോട്‌ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടെന്ന മുന്‍ ഡിവൈ.എസ്‌.പി കെ.രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തല്‍ നിസാരമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ഫസല്‍ വധക്കേസില്‍ അന്വേഷണം നടന്നിരുന്നെങ്കില്‍ സി.പി.എമ്മുകാര്‍ പ്രതികളാവുമായിരുന്നു. അതിനാലാണ്‌ അന്വേഷണം നിര്‍ുത്താന്‍ കോടിയേരി ആവശ്യപ്പെട്ടത്‌. ഇപ്പോള്‍ വരാപ്പുഴ കേസിലെ സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതും ഇതു കൊണ്ടാണ്‌. സി.ബി.ഐ അന്വേഷിച്ചാല്‍ സി.പി.എം നേതാക്കള്‍ പ്രതികളാകുമെന്ന ഭയമുള്ളതിനാലാണ്‌ സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പോലീസ്‌ സ്‌റ്റേഷനുകള്‍ ഭരിക്കുന്നത്‌ പോലീസ്‌ അസോസിയേഷനുകളാണെന്ന്‌ ചെന്നിത്തല ആരോപിച്ചു. പോലീസിനെ രാഷ്ട്രീയവത്‌കരിച്ചതാണ്‌ ഇപ്പോഴത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക