Image

തിരഞ്ഞെടുപ്പ്‌ ജയിക്കാന്‍ ഗോപൂജയുമായി സിദ്ധരാമയ്യയുടെ എതിര്‍ സ്ഥാനാര്‍ത്ഥി

Published on 12 May, 2018
തിരഞ്ഞെടുപ്പ്‌ ജയിക്കാന്‍ ഗോപൂജയുമായി സിദ്ധരാമയ്യയുടെ എതിര്‍ സ്ഥാനാര്‍ത്ഥി


കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്‌ ജയിക്കാനായി ഗോ പൂജയുമായി ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമലു. കോണ്‍ഗ്രസ്‌ നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ശ്രീരാമലു വോട്ടു ചെയ്യാന്‍ പോകുന്നതിന്‌ മുമ്പായിരുന്നു ഗോ പൂജ നടത്തിയത്‌.

കഴിഞ്ഞ ദിവസം ബി ശ്രീരാമുലു നടത്തുന്ന കൈക്കൂലി ചര്‍ച്ചയുടെ വീഡിയോ കോണ്‍ഗ്രസ്‌ പുറത്തു വിട്ടിരുന്നു. റെഡ്ഡിസഹോദരമാരുടെ ഖനന കമ്പനിക്ക്‌ അനുമതി ലഭിക്കുന്നതിന്‌ വേണ്ടി അന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായിരുന്നു കെ ജി ബാലകൃഷ്‌ണന്‌ കൈക്കൂലി നല്‍കുന്നതിനു വേണ്ടി മരുമകന്‍ പി വി ശ്രീനിജനുമായിട്ട്‌ ചര്‍ച്ച നടത്തുന്നതാണ്‌ വീഡിയോയിലെ ദൃശ്യങ്ങള്‍.

സിദ്ധരാമയ്യയ്‌ക്കെതിരെ ബാദാമിയിലും ചിത്രദുര്‍ഗയിലെ മൊളകല്‍മുരുവിലും മത്സരിക്കുന്ന ശ്രീരാമുലുവിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന വീഡിയോയുമായി കോണ്‍ഗ്രസ്‌ രംഗത്ത്‌ വന്നത്‌ ബിജെപിക്ക്‌ കടുത്ത ക്ഷീണമായി മാറിയിരുന്നു.

വീഡിയോയില്‍ ക്യാപ്‌റ്റന്‍ റെഡ്ഡി, കുബാലന്‍, ഒരു സ്വാമി എന്നിവരുമുണ്ട്‌. ശ്രീരാമുലു ശ്രീനിജനുമായി 160 കോടി രൂപയുടെ കൈക്കൂലി കാര്യമാണ്‌ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്‌. ഇതു വരെ 100 കോടി രൂപ മാത്രമാണ്‌ ലഭിച്ചത്‌. ബാക്കി 60 കോടി രൂപ ഉടനെ വേണമെന്ന്‌ ശ്രീനിജന്‍ പറയുന്നതും വീഡിയോയിലുണ്ട്‌.

ഇതിനു പിന്നാലെ ശ്രീരാമലുവിനെ അയോഗ്യനാക്കണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു.'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക