Image

പയ്യന്നൂരില്‍ ഏഴുവയസുകാരിക്കെതിരെ പീഡനം; പുറത്തു പറയാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് 50000 നല്‍കി

Published on 12 May, 2018
പയ്യന്നൂരില്‍ ഏഴുവയസുകാരിക്കെതിരെ പീഡനം; പുറത്തു പറയാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് 50000 നല്‍കി
കേരളത്തില്‍ നിന്നും ഉയരുന്ന പീഡനശ്രമങ്ങള്‍ക്ക് ഇതാ പുതിയൊരു വാര്‍ത്ത കൂടി. ഇത്, പയ്യന്നൂരില്‍ നിന്ന്. നാടോടികളായ ദമ്പതികള്‍ക്കൊപ്പം നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ ഏഴ് വയസുകാരിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാപിക്കള്‍ പ്രതിയെ അടിച്ചോടിച്ചു. സംഭവം പുറത്തു പറയാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് അമ്പതിനായിരം രൂപയുടെ ചെക്ക് നല്‍കി.
സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. പ്രതിയെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തു വിട്ടിട്ടില്ല. പ്രതിക്ക് അമ്പതിനായിരം രൂപയുടെ ചെക്ക് നല്‍കാനുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കേരളത്തിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവത്തിന് പുതിയൊരു അധ്യായം കൂടിയായി ഈ ബാലിക പീഡനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക