Image

സാഹിത്യകാരന്മാരെ ഫോമ അവഗണിക്കുന്നത് ഖേദകരം: പ്രിന്‍സ് മാര്‍ക്കോസ്

Published on 12 May, 2018
സാഹിത്യകാരന്മാരെ ഫോമ അവഗണിക്കുന്നത് ഖേദകരം: പ്രിന്‍സ് മാര്‍ക്കോസ്
ന്യൂയോര്‍ക്ക്: സാഹിത്യകാരന്മാരെ ഫോമ നിരന്തരം അവഗണിക്കുന്നതില്‍ ഖേദമുണ്ടെന്നു എഴുത്തുകാരനായ പ്രിന്‍സ് മാര്‍ക്കോസ്. 

ഫോമയുടെ തുടക്കംമുതല്‍ ഇതാണ് സ്ഥിതി. ആദ്യമൊക്കെ മേമ്പൊടിക്കെങ്കിലും നാട്ടില്‍ നിന്നു സാഹിത്യകാരന്മാരെ കൊണ്ടുവന്നിരുന്നെങ്കില്‍ അടുത്തയിടയ്ക്കായി തികഞ്ഞ അക്ഷരവിരോധമാണ് സംഘടന കാണിക്കുന്നത്. നാട്ടില്‍ നിന്നു സാഹിത്യകാരന്മാരെ വേണ്ട, സാഹിത്യ സമ്മേളനങ്ങള്‍ക്ക് ആളില്ല, കൊണ്ടുവരാന്‍ ഫണ്ടില്ല തുടങ്ങിയ ന്യായങ്ങളാണ് പൊതുവേ പറയുന്നത്. 

ഫ്‌ളോറിഡ കണ്‍വന്‍ഷനിലും വരാന്‍പോകുന്ന ചിക്കാഗോ കണ്‍വന്‍ഷനിലുമൊക്കെ സാഹിത്യകാരന്മാര്‍ വരുന്നതേയില്ല. അതേസമയം അവിഭക്ത ഫൊക്കാനയുടെ വാഷിംഗ്ടണ്‍ കണ്‍വന്‍ഷനില്‍ (1992) 24 സാഹിത്യകാരന്മാര്‍ വന്നിരുന്നു എന്നത് മറക്കരുത്. മറ്റെല്ലാ കണ്‍വന്‍ഷനിലും നാലും അഞ്ചും പേര്‍ വന്നിരുന്നു. 

സാഹിത്യവും കലയും സംസ്‌കാരവും പ്രോത്സാഹിപ്പാകല്ലേ ഫൊക്കാനയും ഫോമയും. സാഹിത്യകാരന്മാര്‍ വന്നില്ലെങ്കില്‍ കണ്‍വന്‍ഷന്‍ പൂര്‍ണ്ണമാകുമോ? വേറെ എന്തു മഹാകാര്യമാണ് സമ്മേളനത്തില്‍ നടക്കുന്നത്? നടക്കേണ്ടത്? -പ്രിന്‍സ് മാര്‍ക്കോസ് ചോദിക്കുന്നു. 
Join WhatsApp News
Simon 2018-05-12 11:31:57
നാട്ടിൽനിന്ന് സാഹിത്യകാരന്മാരെ സ്പോൺസർ ചെയ്യുന്ന പതിവ് ഫോമായ്ക്കില്ലെങ്കിൽ അവരെ അതിൽ അഭിനന്ദിക്കുകയാണ് വേണ്ടത്. അമേരിക്കൻ മലയാളിയുടെ പണം കൊണ്ട് നാട്ടിൽനിന്ന് വണ്ടി കയറും. ഇവിടെ വന്നു ഇവരുടെ ബോറടി പ്രസംഗങ്ങൾ അമേരിക്കൻ മലയാളി കേൾക്കണം. കുറ്റം മാത്രമേ ഇട്ടാവട്ടത്തിൽ ജീവിക്കുന്ന അവർക്ക് അമേരിക്കൻ മലയാളിയെപ്പറ്റി പറയാൻ സാധിക്കുള്ളൂ. ഇതൊക്കെ മൂന്നാം കിട സാഹിത്യകാരുടെ വായിൽ നിന്ന് വരുന്ന പല്ലവികളാണ്. ഇവിടെയുള്ള എഴുത്തുകാരെയും ഓൺലൈൻ പത്രങ്ങളെയും പരിഹസിച്ചു സൗജന്യമായി അമേരിക്കൻ മലയാളിയുടെ ഭക്ഷണവും സൗജന്യ യാത്രകളും നടത്തി മടങ്ങി പോവും. കേരളത്തിലെ സിനിമാക്കാരെയും സാഹിത്യകാരന്മാരെയും ഈ നാട്ടിൽ കൊണ്ടുവരുന്നത് ഒരു പാഴ്ചിലവാണെന്നും ഫോമാ മനസിലാക്കുക.
നാരദന്‍ 2018-05-12 13:12:56
ലാനഎന്ന മഹത്തായ സംഘടന ഇവിടെ ഉണ്ട് സാഹിത്ര്യത്തെ വളര്‍ത്തുവാന്‍. നിങ്ങള്‍ക്ക് ലാനയില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യത ഇല്ലേ , അതോ അവാര്‍ഡുകള്‍ കിട്ടാത്തതിന്‍ കുശുമ്പോ കൊതി കെറുവോ ? അപ്പോള്‍ ലാനയില്‍ പ്രവര്‍ത്തിക്കുക. നല്ല സാഹിത്യം ലാന അഗികരിക്കും. കോപ്പി അടി , കാശു കൊടുത്തു എഴുതിക്കല്‍ ഇവക്കൊന്നും അവാര്‍ഡു കിട്ടില്ല .
FOMA FAN 2018-05-12 14:23:31
Prince, 
we will be sending you an award in the mail soon.
vayankaaran 2018-05-12 14:32:35
അമേരിക്കൻ മലയാള സാഹിത്യത്തെ നിരൂപണം ചെയ്യുകയും അതിനുള്ള അവാർഡ് നേടുകയും ചെയ്ത രാജകുമാര അങ്ങെന്തിന് പരിഭവിക്കുന്നു. ഫോമാ സാഹിത്യ സമ്മേളനത്തിൽ അതിഥി ആയി അങ്ങയെ ക്ഷണിച്ചാൽ പോരെ. ഫോമാ തന്നെയല്ല ഫോകാനയും   അങ്ങയെ ആദരിക്കേണ്ടതാണ്.. അങ്ങയെപ്പോലെ സാഹിത്യത്തിൽ ഉൾക്കാഴ്ച്ചയുള്ള ഒരാൾ ഉള്ളപ്പോൾ നാട്ടിൽ നിന്നും ആരെയും കൊണ്ട് വരേണ്ടെന്ന് കമ്മറ്റിക്കാർ തീരുമാനിച്ചതിൽ സന്തോഷിക്ക് ശ്രീ പ്രിൻസ് മാർക്കോസ്.
സാഹിത്യ കുതുകൻ 2018-05-12 14:49:20
ഫാമായും ഫോകാനയും  പണം മുടക്കി  നാട്ടിൽ നിന്ന്  സാഹിത്യം  സിനിമാക്കാർ  രാഷ്ട്രിയക്കാർ  മോട്ടീവാറ്റിങ്  സ്‌പീക്കർസ്  ഒന്നും വരുത്തരുത് .  എവിടാ  യുള്ളവർക്കു  ചാൻസ് കൊടുക്കുക . ലോക്കൽ ടാലെന്റ്സ് മതി .  പിന്നെ  ചുമ്മാ  കുലി  എഴുത്തുകാരെ  ചെയർമാൻ  കോഓർഡിനേറ്റർ  ആക്കരുത് .  ഒന്നും  എഴുതാത്തവരെയും , ചുമ്മാ ഇടിച്ചു  കയറുന്നവരായും  ഒന്നും ആക്കരുത് .  എല്ലാറ്റിനും  ഒരു നീതിയും ,    
 കഴിവും   ഉള്ളവർ ആകണം . സ്ഥിരം  കടിച്ചു  തൂങ്ങികളും  ഫോട്ടോക്ക്  കയറി  ആറ്റം മുന്നിൽ നിൽക്കുന്നവർ  ആകരുത് .  മൈകിന്റ  പിറകേ  സാദാ ഓടുന്നവരും  ആകരുത് .  സുന്ദരി  പെണ്ണിനെ കണ്ടു  അവർക്കു  മാത്രം  ചാൻസും  മൈക്കും  അവാർഡും  വാരി കോരി  കൊടുക്കുന്നവർ  ആകരുത് . എല്ലാം അർഹത നോക്കി  വേണം  നല്കാൻ.
നാരദന്‍ 2018-05-12 15:48:03
ഞങ്ങള്‍ക്കും പെണ്ണ് കെട്ടണം  എന്ന് മുദ്രാവാക്യം വിളിച്ചു ത്രിസൂരില്‍ പ്രകടനം നടത്തിയ പുരോഹിതരെ പോലെ  ഒരു പ്രകടനം അങ്ങ്  നടത്തിയാലോ?
പിന്നാപുറം അവാര്‍ഡുകള്‍ 2018-05-12 15:28:23
സാഹിത്യ kuthukanകുതുകന്‍  പറഞ്ഞതിനോട്  യോജിക്കുന്നു. പക്ഷെ അതില്‍ പറയുന്ന ലിസ്ടിന്‍ പ്രകാരം പിന്നെ ആരു മിച്ചം വരും.
 ചിലര്‍ക്ക് കൊടുത്ത അവാര്‍ഡുകള്‍ പിന്നാപുറം പോയി എന്ന് കേള്‍ക്കുന്നു. ഒറിജിനല്‍ എഴുതിയവര്‍ അവിടെ കാത്തു നില്‍പുണ്ടായിരുന്നു, സൂട്ടും നല്ല വളിച്ച ചിരിയും ആയി  സ്റ്റേജില്‍ കയറി അവാര്‍ഡു വാങ്ങിയവന്‍ ഒരുവന്‍ , പിന്നാപുറത്തു നിന്ന് വാങ്ങി വീട്ടില്‍ കൊണ്ട് പോയത് മറ്റൊരാള്‍ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക