Image

നാലു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി; പ്രതിക്കു വധശിക്ഷ

Published on 12 May, 2018
നാലു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി; പ്രതിക്കു വധശിക്ഷ

ഇന്‍ഡോര്‍: നാലു മാസം പ്രായമുള്ള കുഞ്ഞിനെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിക്കു വധശിക്ഷ. മധ്യപ്രദേശില്‍ കഴിഞ്ഞ മാസം നടന്ന ക്രൂരകൃത്യത്തിലാണ് പോക്‌സോ നിയമപ്രകാരം ഇന്‍ഡോര്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചത്. 23 ദിവസത്തെ വിചാരണയ്ക്കു ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.

കുഞ്ഞിന്റെ കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അക്രം ഷെയ്ക് വാദിച്ചു. കരയാന്‍ മാത്രമറിമാവുന്ന കുഞ്ഞിനോടു പ്രതി ചെയ്തത് മനുഷ്യത്വരഹിതമാണെന്നു സെഷന്‍സ് ജഡ്ജ് വര്‍ഷ ശര്‍മ നിരീക്ഷിച്ചു. ഇതിനുശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.

ഏപ്രില്‍ 20നാണ് മാതാപിതാക്കള്‍ക്കൊപ്പം ഇന്‍ഡോറിലെ രജ്വാഡ് ഫോര്‍ട്ടിനു സമീപത്തെ തെരുവില്‍ കിടന്നുറങ്ങിയ കുഞ്ഞിനെ പ്രതി നവീന്‍ ഗഡ്‌കെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക