Image

കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചതിനു യോഗി സര്‍ക്കാര്‍ വേട്ടയാടുന്നു: ഡോ. കഫീല്‍ ഖാന്‍

Published on 12 May, 2018
കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചതിനു യോഗി സര്‍ക്കാര്‍ വേട്ടയാടുന്നു: ഡോ. കഫീല്‍ ഖാന്‍

കൊച്ചി: ഗോരഖ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചപ്പോള്‍ സ്വന്തം കൈയില്‍നിന്നു പണമെടുത്തു സിലിണ്ടറുകള്‍ വാങ്ങിയ തനിക്കെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വേട്ടയാടല്‍ തുടരുകയാണെന്നു ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്‍. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച തന്നെ ശിക്ഷിച്ചു സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

യുപിയില്‍ ശിശുമരണനിരക്ക് ഭീകരമാണ്. കേരളത്തില്‍ 10 കുഞ്ഞുങ്ങള്‍ മരിക്കുന്‌പോള്‍ യുപിയില്‍ അത് 43 ആണ്. പ്രസവത്തോടനുബന്ധിച്ചുള്ള അമ്മമാരുടെ മരണം കേരളത്തില്‍ 61 ആണെങ്കില്‍ യുപിയില്‍ 285 ആണ്. 20,000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന പരിതാപകരമായ അവസ്ഥയാണ് യുപിയില്‍. ഇക്കാര്യങ്ങളൊക്കെ മറച്ചുവച്ചാണ് യോഗി ആദിത്യനാഥ് സംസാരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ യുപിയില്‍ ചെല്ലരുതെന്നാണു തനിക്കുള്ള നിര്‍ദേശം. നിര്‍ധനരായ കുട്ടികളെ സൗജന്യമായി ചികിത്സിക്കാന്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഗോരഖ്പൂരില്‍ സ്വന്തമായി ആശുപത്രി തുടങ്ങാനാണു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക