Image

സംഘടന വാഴാത്ത നാടായി ഹഡ്സണ്‍വാലി

Published on 12 May, 2018
സംഘടന വാഴാത്ത നാടായി ഹഡ്സണ്‍വാലി
ന്യൂയോര്‍ക്ക്: റോക്ക്ലാന്‍ഡിലെ മലയാളി സമൂഹത്തിനു ശാപമായി സംഘടനകള്‍. നിരന്തരം പിളര്‍പ്പും, കേസും വഴക്കും വക്കാണവും.

ആരു പറയുന്നതാണ് ശരി, ആരു പറയുന്നതാണ് തെറ്റ് എന്നു ആര്‍ക്കും പറയാന്‍ പറ്റാത്ത സ്ഥിതി. ഹഡ്സണ്‍വാലി മലയാളി അസോസിയേഷനിലെ രണ്ടു ഗ്രൂപ്പുകള്‍ കേസിനു പോയപ്പോള്‍ കോടതിയും ഇതേ പ്രശ്നം നേരിട്ടിരുന്നിരിക്കണം. ഒടുവില്‍ രണ്ടു ഗ്രൂപ്പിന്റേയും പ്രസിഡന്റുമാരെ കോ- പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കാന്‍ ഉത്തരവിട്ടാണ് കോടതി തീരുമാനമെടുത്തത്.

മറ്റൊരു സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്‍ഡ് (മാര്‍ക്ക്) ഇപ്പോള്‍ കോടതി കയറ്റത്തിന്റെ പാതയിലാണ്.

അമേരിക്കയിലെ ഏറ്റവും അംഗങ്ങളുള്ള സംഘടനകളില്‍ ഒന്നായിരുന്നു ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍. ചില്ലറ പടല പിണക്കങ്ങളും കോടതി കയറ്റവും ഒക്കെയായി തുടരുമ്പോഴാണ് ഫൊക്കാന പിളര്‍ന്നത്. ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ഫൊക്കാനയ്ക്കൊപ്പം നിന്നു. ഫോമയെ അനുകൂലിക്കുന്നവര്‍ മാര്‍ക്ക് സ്ഥാപിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ റോക്ക്ലാന്‍ഡ് കൗണ്ടി മലയാളി അസോസിയേഷന്‍ (റോമ) പിറന്നു. മാര്‍ക്കും റോമയും ഫോമയില്‍ അംഗ സംഘടനകളാണ്. ഒരേ സ്ഥലത്തു നിന്നു രണ്ടു സംഘടനകള്‍ക്ക് ഫോമയില്‍ അംഗത്വം ശരിയോ നല്ലതോ എന്നതും ചിന്തിക്കേണ്ടതാണ്.

ഹഡ്‌സണ്‍ വാലി അസോസിയേഷന്‍ വര്‍ഷങ്ങളായി മലയാളം ക്ലാസ് നടത്തുന്നു. ഇത് ക്ലാര്‍ക്‌സ്ട്ണ്‍ സ്‌കൂളിലാണു. അസോസിയേഷന്‍ നോണ്‍ പ്രൊഫിറ്റ് എന്ന നിലയില്‍ ചെറിയ ചാര്‍ജാണുക്ലാര്‍ക്ക്‌സ്ട്ണ്‍ സ്‌കൂള്‍ ഈടാക്കുന്നത്. നോണ്‍ പ്രോഫിറ്റ് ആണെന്നതിനു രേഖ അവര്‍ ചോദിച്ചപ്പോല്‍ അതു കാണാനില്ല. രേഖ കൊടുക്കാതെ രക്ഷയില്ലെന്നു വന്നപ്പോള്‍ അതിനായി അറ്റോര്‍ണിയെ സമീപിച്ചു. പുതിയ ഭരണഘടന ഉണ്ടാക്കാന്‍ അറ്റോര്‍ണി നിര്‍ദേശിച്ചു. അറ്റൊര്‍ണി നിര്‍ദേശിച്ച ഭരണഘടന പാസാക്കി.
പക്ഷെ ആരും അതു വായിച്ച് ശരിക്കു മനസിലാക്കിയില്ലെന്നതാണു പ്രശ്‌നമായത്. മലയാളി അസോസിയേഷന്‍ പെട്ടെന്ന് നോണ്‍ പ്രോഫിറ്റ് സംഘടനയായി.അധികാരമെല്ലാം ഏതാനും പേരുള്ള ഡയറക്ടര്‍ ബോര്‍ഡിനു. ജനറല്‍ ബോഡിക്കു ഒരു പ്രസക്തിയുമില്ല. ഇലക്ഷനും വേണ്ട.

അതെ സമയം നോണ്‍ പ്രോഫിറ്റ് എന്ന അംഗീകാരമില്ലെങ്കിലും ക്ലര്‍ക്‌സ്ട്ണ്‍ സ്‌കൂളില്‍ വളരെ ചെറിയ ഒരു സംഖ്യ മാത്രമേ കൂടുതലായി കൊടുക്കേണ്ടി വരുമായിരുന്നുള്ളു എന്നു ഒരു വിഭാഗം പറയുന്നു. നോണ്‍ പ്രോഫിറ്റ് ആക്കിയിരുന്നില്ലെങ്കിലും വലിയ വ്യത്യാസം ഒന്നും ഉണ്ടാവുമായിരിന്നില്ലെന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും പുതിയ ഭരണഘടന വന്നതോടെ ഭിന്നത മറനീക്കി. പുതിയ ഭരണഘടന പറയുന്ന പോലെഡയറക്ടര്‍ ബോര്‍ഡ് കാര്യങ്ങള്‍ തീരുമാനിക്കണമെന്നു ഒരു വിഭാഗം. ജനറല്‍ ബോഡിക്കു അധികാരം വിട്ടു നല്കണമെന്നു മറു വിഭാഗം. പുതിയ ഭരണഘടന വന്നിട്ടും ജനറല്‍ ബോഡിയിലാണു എന്നും തെരെഞ്ഞെടുപ്പ് നടന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രശ്‌നത്തിനു സ് ഹാര്‍ദപരമായപരിഹാരം കണ്ടെത്തുന്നതിനു പകരം വഴക്കായി, ഗ്രൂപ്പായി. ഫൊക്കാനയിലെ കഴിഞ്ഞ ഇലക്ഷന്‍ കാലത്തെ വിരോധം വരെ ഈ വഴക്കിനു എരിവു പകര്‍ന്നുവത്രെ.

രണ്ടു ഗ്രൂപ്പുകാരും പ്രസിഡന്റുമാരെ തെരെഞ്ഞെടുത്തു. ഒരു വിഭാഗം ജനറല്‍ ബോഡിയിലും എതിര്‍ വിഭാഗം ഡയറക്ടര്‍ ബോര്‍ഡിലും.ഒറിജിനല്‍ ആരെന്ന് തീരുമാനിക്കാന്‍അവര്‍ കോടതി കയറിയപ്പോഴാണു ഇരുവരെയും കോ-പ്രസിഡന്റാക്കി വിട്ടത്. അടുത്ത വര്‍ഷ്ം മാര്‍ച്ച് വരെ ഈ സ്ഥിതി തുടരണം.

ഇതോടെ പ്രശ്‌നം തീരുമെന്നും സംഘടന ഒന്നായി പോകുമെന്നും കരുതി. അതിനുള്ള സാധ്യത പിന്നെയും മങ്ങുന്നതായാണു ഇപ്പോള്‍ കാണുന്നത്.ഫൊക്കാന ഇലക്ഷനു ഡെലിഗെറ്റുകളെ അയക്കുന്നതാണു പുതിയ പ്രശ്‌നം. കോടതി നിര്‍ദേശ പ്രകാരം ഒരു പ്രസിഡന്റ് യോഗം വിളിച്ചു കൂട്ടി. പക്ഷെ അവിടെയുംചേരിപ്പോരു തുടരുകയാണുണ്ടായത്

ഇതേത്തുടര്‍ന്ന് രണ്ടു പ്രസിഡന്റുമാരും ഏഴു വീതം ഡെലിഗേറ്റുകളെ ഫൊക്കാന കണ്‍ വന്‍ഷനിലേക്കു അയക്കാന്‍ തീരുമാനിച്ചു. ഇവരില്‍ ആരെ സ്വീകരിക്കണമെന്നത് ഫൊക്കാന ഇലക്ഷന്‍ കമ്മീഷനാണു ഇനി തീരുമാനിക്കേണ്ടത്. ആരെ സ്വീകരിക്കും? രണ്ടു കൂട്ടര്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കുമോ? അതോ വീണ്ടും കോടതി കയറ്റത്തിനു വഴിയൊരുങ്ങുമോ?

ഇതിനിടയിലാണ് മാര്‍ക്കിലെ പ്രശ്നങ്ങള്‍. മാര്‍ക്കിന്റെ ഭാരവാഹിത്വം രണ്ടു വര്‍ഷത്തേക്കാണെന്നും ഭരണഘടനയില്‍ അങ്ങനെ പറയുന്നുണ്ടെന്നും നിലവിലുള്ള ഭാരവാഹികള്‍. എന്നാല്‍ ഒരു വര്‍ഷമേ കാലാവധി ഉള്ളുവെന്നു പറഞ്ഞ് മറ്റൊരു വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫോമയിലെ ജുഡീഷ്യല്‍ കമ്മീഷനും മറ്റും ഇടപെട്ട് പ്രശ്നം തീര്‍ക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. അവിടെയും പ്രശ്നം കോടതിയിലെത്തിയിരിക്കുന്നു.

റോമയില്‍ ഇപ്പോള്‍ പ്രശ്നമൊന്നുമില്ല. അതിനു കാരണവുമുണ്ട്. പ്രശ്നമുണ്ടാക്കാന്‍ മാത്രം അംഗസംഖ്യയില്ല.

ഒരുമിച്ച് നില്‍ക്കേണ്ട വലിയ സമൂഹമാണ് ഇങ്ങനെ തമ്മില്‍ തല്ലുന്നത്. അതുകൊണ്ട് ആര്‍ക്ക് എന്തു ഗുണം എന്നാണറിയേണ്ടത്. തമ്മില്‍ തല്ലുന്നവര്‍ അതു കൊണ്ട് ജനത്തിനു എന്തു ഗുണമാണുള്ളതെന്നു പറയണം.നിരന്തരം വഴക്കുണ്ടാക്കുന്നത് ഒരു സുഖമായി കരുതുന്നവര്‍ക്ക് ഒഴിച്ച് ബാക്കി ആര്‍ക്കാണു പ്രയോജനം? തമ്മില്‍ തല്ലാനും കോടതി കയറാനുമാണോ മലയാളി അസോസിയേഷനുകള്‍? പ്രശ്‌നങ്ങള്‍വരുമ്പോള്‍ പരസ്പരം പറഞ്ഞു തീര്‍ക്കാനോ മധ്യ്സ്ഥ തീരുമാനത്തിനു വിടാനോ നമുക്കാവില്ലേ?

വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പോലെ പ്രവര്‍ത്തിച്ചാല്‍ എന്താണുകുഴപ്പം? അംഗങ്ങള്‍ക്ക് ഫൊക്കാനയിലോ, ഫോമയിലോ പോകാമെന്ന് വച്ചാല്‍ പോരെ?
Join WhatsApp News
പരിഹാരം സരസമ്മ 2018-05-12 13:32:57
പ്രശ്നം പരിഹരിക്കാന്‍ :
റോമ - നോ പ്രോബ്ലം , -ഇതിനെ ആസാദു ആക്കി പിരിച്ചു വിടുക.
HVMA- രാജു, പൌലോ ,ഇന്നസെന്റ് - ഇവരെ വീട്ടില്‍ പറഞ്ഞു വിടുക 
നല്ല ബോദം വരാന്‍ കാനായ പള്ളിയില്‍ ഒരു ചെറു പാര്‍ട്ടി എന്നിട്ടും പോകുന്നില്ല എങ്കില്‍ ഓടടാ കണ്ടം വഴി എന്ന് പറഞ്ഞു ഓടിക്കുക 
പിന്നെ എല്ലാം ശുഭം 
Pravasee malayalee 2018-05-12 17:04:15
Now In Rocklad county Roma is number one and Hvma and Marc join in Roma !  But ask Roma officials! Tell Chengannur about that , he can do it !
റോമ ഒരിക്കലും പൊട്ടില്ല മക്കളെ 2018-05-12 19:54:24
Roma will never split. റോമ ഒരിക്കലും പൊട്ടില്ല മക്കളെ, അതിനാല്‍ മാതിര്‍ സംഘടന അയ രോമയിലേക്ക്  HVMA, MARC എല്ലാവരെയും ഷണിക്കുന്നു. മാര്‍കില്‍ നിന്നും മാണിച്ചന്‍ ഉടന്‍ വരും. അപ്പോള്‍ ഏറ്റവുംവലിയ സംഘടന  റോമ തന്നെ.
ഒരു ഉമ്മ 2018-05-13 05:18:05
ഒരു ഉമ്മ = ഒരുമ. അതാണ്  മക്കളെ നമുക്ക് വേണ്ടത്. ഇന്നുള്ള 3 വിഭാഗങ്ങള്‍ യോജിക്കണം. HVMA, മാര്‍ക് ,റോമ . ചെറിയ വിഭാഗങ്ങള്‍ എന്നും സ്ഥിരം കുറ്റികളെ ഉണ്ടാക്കുന്നു. റോമയിലെ 2 പേരും മാര്‍ക്കും ആദ്യം യോജിക്കുക. മാണി, ഇന്നസെന്റ്‌ , പൌലോ, രാജു എന്നിവര്‍ അടുത്ത 10 വര്‍ഷത്തേക്ക് അദികാര സ്ഥാനങ്ങള്‍ എടുക്കാതെ ഹോണററി മെംബേര്‍സ് ആയി തുടരുക.
ഫോമ, ഫോക്കാന എന്നിവയില്‍ വോട്ട് ചെയ്യുവാന്‍ ൨൫ പേര്‍ എങ്കിലും വേണം എന്നും ഒരു കൌണ്ടിയില്‍ 2 ല്‍ കൂടുതല്‍ സംഘടന പാടില്ല എന്നും വേണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക