Image

യുക്മ നാഷണല്‍ കായിക മേള ജൂലൈ 14 ന്

Published on 12 May, 2018
യുക്മ നാഷണല്‍ കായിക മേള ജൂലൈ 14 ന്

ലണ്ടന്‍: യുകെ മലയാളികള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുന്നതിന് യുക്മ നടത്തിവരുന്ന പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായ യുക്മ നാഷണല്‍ കായിക മാമാങ്കത്തിന് ജൂലൈ 14 നു ബര്‍മിംഗ്ഹാമിലെ വിന്‍ഡ് ലി ലെഷര്‍ സെന്റര്‍ വേദിയാകും. 

മുന്‍ വര്‍ഷങ്ങളിലെ പോലെ ഓരോ റീജണുകളും അംഗഅസോസിയേഷനുകളും നാഷണല്‍ കായിക മേളക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി റീജണല്‍ കായിക മേളകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു. റീജണല്‍ കായിക മേളയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കാണ് നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത.

കിഡ്‌സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, അഡള്‍ട്‌സ്, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50,100,200, 800 മീറ്റര്‍ ഓട്ട മത്സരങ്ങളും ഷോട്ട്പുട്ട്, ലോംഗ്ജംപ് മത്സരങ്ങളും റിലേ മല്‍സരങ്ങളുമാണ് പ്രധാനമായും അരങ്ങേറുന്നത്. ദേശീയ വടം വലി മത്സരമാണ് മേളയിലെ പ്രധാന ആകര്‍ഷണം. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.

വടംവലി മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റീജണും അസോസിയേഷനും എവര്‍റോളിംഗ് ട്രോഫികളും സമ്മാനിക്കും. 

മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ അറിയുന്നതിനോ മത്സരങ്ങളുടെ നിയമാവലി അറിയുന്നതിനോ യുക്മ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

വിവരങ്ങള്‍ക്ക്: സുരേഷ് കുമാര്‍ 07903986970.


റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക