Image

വിദേശ ഡോക്ടര്‍മാര്‍ക്ക് യോഗ്യതാ പരീക്ഷ വേണം: ജര്‍മന്‍ മെഡിക്കല്‍ കോണ്‍ഫറന്‍സ്

Published on 12 May, 2018
വിദേശ ഡോക്ടര്‍മാര്‍ക്ക് യോഗ്യതാ പരീക്ഷ വേണം: ജര്‍മന്‍ മെഡിക്കല്‍ കോണ്‍ഫറന്‍സ്

ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള ഡോക്ടര്‍മാര്‍ക്കു ജര്‍മനിയില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യത ഉറപ്പാക്കാന്‍ ഏകീകൃത പരീക്ഷ നടപ്പാക്കണമെന്ന് 121ാം ജര്‍മന്‍ മെഡിക്കല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.മേയ് എട്ടു മുതല്‍ 11 വരെ എര്‍ഫുര്‍ട്ടില്‍ നടന്ന സമ്മേളനത്തിലാണ് കൗണ്‍സില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

മെഡിക്കല്‍ പരീക്ഷയുടെ മൂന്നാം സെക്ഷനു സമാനമായ പരീക്ഷയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ പ്രൊഫഷണല്‍ ക്വാളിഫിക്കേഷനും ഭാഷാ പരിജ്ഞാനവും തെളിയിച്ചാല്‍ മാത്രം മതി വിദേശ ഡോക്ടര്‍മാര്‍ക്ക് ജര്‍മനിയില്‍ ജോലി ചെയ്യാന്‍. എന്നാല്‍ പ്രത്യേകം പരീക്ഷയെഴുതി അവരുടെ മെഡിക്കല്‍ വൈദഗ്ധ്യം കൂടി തെളിയിക്കണമെന്നാണ് ജര്‍മന്‍ ഡോക്ടര്‍മാരുടെ ആവശ്യം. ഇതേ മാനദണ്ഡങ്ങള്‍ തങ്ങള്‍ക്കും ബാധകമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 
വിദേശ ഡോക്ടര്‍മാര്‍ക്ക് കഴിവു തെളിയിക്കുന്ന ഭാഷാ പരിജ്ഞാനം ആവശ്യമാണ്. അതുപോലെ മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ടുള്ള പരീക്ഷകളും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക