Image

എസ്എംവൈഎം അബുദാബി ഘടകം വിദ്യാഭ്യാസ സഹായനിധി രൂപീകരിച്ചു

Published on 12 May, 2018
എസ്എംവൈഎം അബുദാബി ഘടകം വിദ്യാഭ്യാസ സഹായനിധി രൂപീകരിച്ചു

അബുദാബി: സീറോ മലബാര്‍ സഭയുടെ യൂവജന സംഘടന ആയ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് അബുദാബി ചാപ്റ്റര്‍ ഗ്ലോബല്‍ സമിതിയുമായി സഹകരിച്ചു നടത്തുന്ന വിദ്യാഭ്യാസ സഹായ നിധിയായ എഡ്യു ഫണ്ട് 2018 ന്റെ  ഗ്ലോബല്‍ തല ഉദ്ഘാടനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. 

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയില്‍ ആദ്യ ഗഡു ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരിക്ക് കൈമാറി. എസ്എംവൈഎം അബുദാബിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സഭയോടൊത്തു നില്‍ക്കുവാനും ഇത്തരം ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അവര്‍ കാണിക്കുന്ന പരിശ്രമങ്ങള്‍ മാതൃകാപാരമാണെന്നും ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. 

എസ് എംവൈഎം അബുദാബി ഘടകവും യൂവജന സുഹൃത്തുക്കളും ചെയ്യുന്ന മഹനീയ കര്‍മങ്ങള്‍ക്ക് സര്‍വശക്തന്‍ പ്രതിഫലം നല്‍കുമെന്നും അവരുടെ ഈ മാതൃക എല്ലാ പ്രവാസ മക്കള്‍ക്കും പ്രചോദനം ആകെട്ടെ എന്നും മാര്‍ വാണിയപ്പുരയില്‍ ആശംസിച്ചു.

കൂരിയ ചാന്‍സിലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. ആനിമേറ്റര്‍ സിസ്റ്റര്‍ അഖില സ്വാഗതം ആശംസിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ജോസഫ് നന്ദി പറഞ്ഞു. അബുദാബി പ്രസിഡന്റ് ജേക്കബ് ചാക്കോ കാവാലം, വര്‍ക്കിംഗ് പ്രസിഡന്റ് നിക്കി കാഞ്ഞിരക്കാട്ട്, എഡ്യു ഫണ്ട് കോഓര്‍ഡിനേറ്റര്‍ നോബിള്‍ കപ്പിലുമാക്കല്‍, റോയിമോന്‍ എം.എ ചന്പക്കുളം, ഷെറിന്‍ മാത്യു, എക്‌സിക്യൂട്ടീവ് അംഗം സിജോ ഫ്രാന്‍സിസ് കാവാലം, അലന്‍ കരോട്ടെതോട്ടത്തില്‍, സീനാ റോയി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക