Image

മാര്‍ത്തോമ്മ മെത്രാപ്പോലീത്താ നാട്ടിലേക്കു മടങ്ങി

Published on 12 May, 2018
മാര്‍ത്തോമ്മ മെത്രാപ്പോലീത്താ നാട്ടിലേക്കു മടങ്ങി

മസ്‌കറ്റ്: പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് യാക്കോബായ സഭയുടെ പ്രത്യേക ക്ഷണിതാവായി മസ്‌കറ്റിലെത്തിയ മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പോലീത്താ ഡോ.ജോസഫ് മാത്തോമ്മാ മെത്രാപ്പോലീത്താ മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങി. 

യാക്കോബായ സഭയുടെ ഗാലയിലെ പുതിയ ദേവാലയത്തിന്റെ കൂദാശയുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുത്ത അദ്ദേഹം ഗാലാ മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന ആദ്യകുര്‍ബാന ശുശ്രൂഷകളിലും വെള്ളിയാഴ്ച റുവി മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും മുഖ്യകാര്‍മികനായിരുന്നു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക