Image

തിയറ്ററില്‍ ബാലികയ്ക്കു പീഡനം: കേസെടുക്കാത്ത എസ്‌ഐക്കു സസ്‌പെന്‍ഷന്‍

Published on 12 May, 2018
തിയറ്ററില്‍ ബാലികയ്ക്കു പീഡനം: കേസെടുക്കാത്ത എസ്‌ഐക്കു സസ്‌പെന്‍ഷന്‍

മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍ പത്തു വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ കേസൊതുക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍. ചങ്ങരംകുളം എസ്‌ഐ കെ.ജി. ബേബിയെയാണ് തൃശൂര്‍ റേഞ്ച് ഐജി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ എസ്‌ഐക്ക് വീഴ്ച പറ്റിയെന്നുള്ള എസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐജിയുടെ നടപടി.

എടപ്പാളിലെ തിയറ്ററില്‍ പത്തു വയസുകാരി പീഡനത്തിനിരയാകുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ പ്രതി പിടിയിലായി. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണു പിടിയിലായത്. ഏപ്രില്‍ 18നാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തിയറ്ററില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ബാലികയുടെ അമ്മയാണെന്നു പോലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള അമ്മയ്ക്കു മനസിലായിട്ടുണ്ട് എന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.

ഏപ്രില്‍ 26ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആഡംബര കാറിലാണ് പ്രതി തിയറ്ററില്‍ എത്തിയത്. തിയറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക