Image

കൊല്ലപ്പെട്ട ബാബുവിന്റെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി; ഷമേജിന്റെ വീട്ടില്‍ പോകാതെ മടങ്ങി

Published on 12 May, 2018
കൊല്ലപ്പെട്ട ബാബുവിന്റെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി; ഷമേജിന്റെ വീട്ടില്‍ പോകാതെ മടങ്ങി

മാഹി: കൊല്ലപ്പെട്ട സിപിഎം നേതാവ് പള്ളുരിലെ കണ്ണിപ്പൊയില്‍ ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച രാത്രി എട്ടോയോടെയാണ് മുഖ്യമന്ത്രി എത്തിയത്. 

അഞ്ചുമിനിട്ടോളം മുഖ്യമന്ത്രി ഇവിടെ ചെലവഴിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിജയരാജന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍, നേതാക്കളായ എം.സുരേന്ദ്രന്‍, എം.സി. പവിത്രന്‍, തലശേരി നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് അദ്ദേഹം കോഴിക്കോട്ടേക്കു പോയി. എന്നാല്‍ ബാബു കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക