Image

സൗഹൃദമാണ് ശക്തി; സംഘടനാ നേതാക്കള്‍ക്ക് മനസും സമയവും ആവശ്യം: ഫിലിപ്പ് ചെറിയാന്‍

അനില്‍ പെണ്ണുക്കര Published on 12 May, 2018
സൗഹൃദമാണ് ശക്തി; സംഘടനാ നേതാക്കള്‍ക്ക് മനസും സമയവും ആവശ്യം: ഫിലിപ്പ് ചെറിയാന്‍
ഇത്തവണ ഫോമാ ഇലക്ഷനിലെ താരം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഫിലിപ്പ് ചെറിയാനാണ് (സാം). പാനലില്‍ ഇല്ലെന്നു തറപ്പിച്ചു പറയാവുന്ന ഏക സ്ഥാനാര്‍ഥി. അതു കൊണ്ട് തന്നെ രണ്ട് എതിര്‍ സ്ഥാനാര്‍ഥികള്‍ക്കും ഫിലിപ്പ് ചെറിയാന്‍ ആണ് ആണു മുഖ്യ എതിരാളി. പിന്മാറാന്‍ നാനാ ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും വച്ച കാല്‍ പിന്നോട്ടു വയ്ക്കാന്‍ സാം തയ്യാറല്ല.

അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കള്‍ക്ക് സമയവും പ്രവര്‍ത്തന സന്നദ്ധതയും ഉണ്ടെങ്കില്‍ മാത്രമേ ഫോമാ പോലെയുള്ള സംഘടനകള്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുകയുള്ളു സാം ഇമലയാളിയോട് പറഞ്ഞു. ഫോമയുടെ തുടക്കം മുതല്‍ സജീവമായി സംഘടനയില്‍ പ്രവര്‍ത്തിക്കുകയും, സംഘടനയ്ക്കകത്തും പുറത്തും വിശാലമായ സൗഹൃദം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തി.മുന്നു പതിറ്റാണ്ടായി ന്യൂയോര്‍ക്കിലെ സാമൂഹ്യ സാംസ്കാരിക രംഗത്തു നിറസാന്നിധ്യം.

വൈസ് പ്രസിഡന്റായി മത്സരിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം മനസ്സു തുറക്കുന്നു

ചോദ്യം: അപ്രതീക്ഷിതമായി ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രംഗ പ്രവേശം ചെയ്യുകയായിരുന്നല്ലോ? എന്താണ് ഇപ്പോള്‍ മത്സര രംഗത്തു വരാനുണ്ടായ കാരണം?

ഉത്തരം: അപ്രതീക്ഷിതമായി അല്ല ഞാന്‍ സ്ഥാനാര്‍ഥി ആയത്. ഫോമാ എന്ന അമേരിക്കന്‍ മലയാളികളുടെ ഏറ്റവും മികച്ച സംഘടനപുതിയ ഭരണ സമിതിയിലേക്ക് ഇലക്ഷനു വിജ്ഞാപനം ചെയ്തു. അതിന്റെ സമയമായപ്പോള്‍ ഞാന്‍ പത്രിക നല്‍കി. അത്രേയുള്ളു. പിന്നെ മത്സര രംഗത്തു വരാനുണ്ടായ കാരണം. ഉത്തരം സിംപിള്‍. എനിക്കതിനു അര്‍ഹതയുണ്ടെന്ന് ഞാനും എന്റെ സുഹൃത്തുക്കളും തിരിച്ചറിഞ്ഞു. മത്സരിക്കാമെന്നുവച്ചു. ജയം ഉറപ്പിച്ചു മുന്നോട്ടു പോകുന്നു.

ചോദ്യം: സുഹൃത്തുക്കള്‍ ആണോ ശക്തി ?
ഉത്തരം: ഒരു സംശയവും വേണ്ട. ഏതാണ്ട് മുപ്പതു വര്‍ഷമായി ഉണ്ടാക്കിയ സമ്പാദ്യം സുഹൃത്തുക്കളുമായുള്ള സൗഹൃദം മാത്രമാണ്. അതുകൊണ്ടു തന്നെ എനിക്ക് ഫോമയുടെ വൈസ് പ്രസിഡന്റ് ആയി ജയിച്ചുവരാനുള്ള ആത്മ വിശ്വാസം അവര്‍ നല്‍കുന്നു. ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. അവര്‍ എനിക്കൊപ്പവും നിലകൊള്ളുന്നു. ഞങ്ങള്‍ ഫോമയ്‌ക്കൊപ്പവും, ഫോമാ അമേരിക്കന്‍ മലയാളികള്‍ക്കൊപ്പവും ചേര്‍ന്ന് നില്‍ക്കുന്നു .

ചോദ്യം: വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് വലിയ ഉത്തരവാദിത്വം ആയിരിക്കുമല്ലോ.സമയം പ്രധാനമല്ലേ ?

ഉത്തരം: അത് നല്ലൊരു ചോദ്യമാണ്. പല നേതാക്കന്മാരും മത്സരിക്കും, ജയിക്കും. നാട്ടില്‍ പോയി ആറുമാസം നില്‍ക്കും. തിരികെ വരും രണ്ടുമാസം ഇവിടെ പരിപാടികളിലൊക്കെ മുഖം കാണിക്കും, വീണ്ടും നാട്ടില്‍ പോകും. ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളോട് ഒട്ടും താല്പര്യം ഇല്ല. നമ്മള്‍ ഒരു ഉത്തരവാദിത്വം ഏറ്റെടുത്താ, അല്ലെങ്കില്‍ അത് ആരെങ്കിലും ഏല്‍പ്പിച്ചാല്‍ അതിനോട് നീതി പുലര്‍ത്തുക എന്നതാണ് പ്രധാനം. എനിക്ക് അത്തരം സംഘടനാ പ്രവര്‍ത്തന ശൈലിയോടാണ് താല്‍പ്പര്യം. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ റിട്ടയര്‍മെന്റ് ലൈഫ് ആണ്. അതിനല്‍ പൊതു പ്രവര്‍ത്തനരംഗത്തു സജീവമായി നില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. ഒപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള കുറച്ചു നല്ല സുഹൃത്തുക്കള്‍ പൂര്‍ണ്ണ പിന്തുണയുമായി നില്‍ക്കുമ്പോള്‍ മുന്നോട്ടു പോകുന്നു, ഉറച്ച മനസോടെ . വരാന്‍ പോകുന്ന രണ്ടു വര്‍ഷം ഫോമയുടെ എളിയ പ്രവര്‍ത്തകനായി ഫോമയ്ക്ക് വേണ്ടി, അമേരിക്കന്‍ മലയാളികളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ അവര്‍ക്കൊപ്പം നില കൊള്ളും.

ചോദ്യം: മുപ്പതുവര്‍ഷമായി സാംസ്കാരിക രംഗത്തും ,സാമൂഹ്യ രംഗത്തും പ്രവര്‍ത്തിക്കുന്നുവല്ലോ. ആമേഖലകളില്‍ വലിയ ബന്ധങ്ങളും താങ്കള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട് .അത്തരം ബന്ധങ്ങളും സൗഹൃദങ്ങളും ഫോമയുടെ യുവജങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുവാന്‍ സാധിക്കില്ലേ ?
ഉത്തരം: തീര്‍ച്ചയായും. അത്തരം ചില സാംസ്കാരിക പരിപാടികള്‍ മനസില്‍ ഉണ്ട്. പ്രതേകിച്ചു കലാരംഗത്ത് ഇപ്പോള്‍ അമേരിക്കന്‍ മലയാളികളും, അവരുടെ പുതു തലമുറയും സജീവ സാന്നിധ്യങ്ങളായി വളര്‍ന്നു വരുന്നു. അവരെ പ്രോത്സാഹിപ്പിക്കുവാന്‍ ഫോമയുടെ തുടക്കം മുതല്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് . അത് ഒന്നുകൂടി വിപുലപ്പെടുത്തി കൂടുതല്‍ യുവജനങ്ങളെ, കുട്ടികളെ ഈ സംഘടനയില്‍ നിലനിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ തുടങ്ങും.

ചോദ്യം: ഫോമയുടെകണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമായി മാറ്റാനുള്ള ശ്രമത്തിലാണല്ലോ ഇപ്പോഴത്തെ കമ്മിറ്റി. ഏതാണ്ട് മൂവായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ ആയിരിക്കുമെന്നും പറയപ്പെടുന്നു. പക്ഷെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും ഫോമാ പിറകോട്ടു പോയി എന്നൊരു വിമര്‍ശനം ഉണ്ടല്ലോ. എന്താണ് സംഘടനാ രംഗത്ത് അനുഭവ സമ്പത്തുള്ള താങ്കളുടെ അഭിപ്രായം ?

ഉത്തരം: ഒരു വിമര്‍ശനവും ഇല്ല. ഫോമ ആത്യന്തികമായി ഒരു ജീവകാരുണ്യ സംഘടനയാണ്. വലിയ ഒരു പ്രോജക്ട് ഏറ്റെടുത്തു അത് നാടിന് സമര്‍പ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഏതാണ്ട് ഓരോ കോടി രൂപയ്ക്കടുത്തു അമേരിക്കന്‍ മലയാളികളില്‍ നിന്നും ശേഖരിച്ചു ഫോമാ തിരുവനന്തപുരം റീജിയണല്‍കാന്‍സര്‍ സെന്ററില്‍ കുട്ടികള്‍ക്കായി ഒരു പ്രത്യേക ബ്ലോക്ക് നിര്‍മ്മിച്ച് നല്‍കി. അത് എല്ലാ വര്‍ഷവും തുടരാവുന്ന ഒരു പ്രോജക്ട് അല്ല. അത്തരം പ്രവര്‍ത്തങ്ങള്‍ ഫോമാ ഇനിയും തുടരും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴത്തെ കമ്മിറ്റി ശ്‌ളാഘനീയമായ നിരവധി കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട് . ഇപ്പോള്‍ അതിന്റെ പരിസമാപ്തിയിലേക്ക് വരുമ്പോള്‍ കണ്‍വന്‍ഷന്‍ ഏറ്റവും ഭംഗിയായി നടത്തുക, അതിനായുള്ള പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുകയാണ് പുതിയ കമ്മിറ്റി ചെയ്യുന്നത്. അതില്‍ ബെന്നി വാച്ചാച്ചിറ ടീമിനെ അഭനന്ദിക്കണം. പ്രസിഡന്റ് സ്ഥാനം അദ്ധേഹം ഏറ്റെടുത്തത്‌ജോലിയില്‍ നിന്നുള്ള റിട്ടയര്‍മെന്റിനു ശേഷമാണു. അതുകൊണ്ട് ഓരോ റീജിയനുകളില്‍ പോകുവാനും അവിടുത്തെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുവാനും സമയം കിട്ടി. വളരെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തങ്ങള്‍ ആണ് ഈ കമ്മിറ്റിയില്‍ നിന്നും ഉണ്ടായത് . അത് തുടരാന്‍ ഒരു അവസരം. അത് അമേരിക്കന്‍ മലയാളികള്‍ എനിക്ക് നല്‍കുംഎന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല .

ഈ ആത്മവിശ്വാസമാണ് ഫിലിപ്പ് ചെറിയാന്റെ ശക്തി. ഒപ്പം സുഹൃത്തുക്കള്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയും. അതുകൊണ്ട് വൈസ് പ്രസിഡന്റായി ജയത്തില്‍ കവിഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുമില്ല. കാരണം അതിനു അര്‍ഹതയുള്ള സാമൂഹ്യ പ്രവര്‍ത്തകനാണ് അദ്ദേഹം. തന്റെ അര്‍ഹതയിലും കഴിവിലുമുള്ള ആത്മവിശ്വാസമാണ് ഫിലിപ്പ് ചെറിയാനെ ഈ മത്സരത്തിനു പ്രേരിപ്പിച്ചത് .വിദ്യാസമ്പന്നതയും, അനുഭവ സമ്പത്തും ആത്മാര്‍ത്ഥമായ സൗഹൃദങ്ങളും കളങ്കമില്ലാത്ത പെരുമാറ്റവും അദ്ദേഹത്തെ ഏറെശ്രദ്ധേയമാക്കുന്നു .

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്) റോക്ക് ലാന്‍ഡ് മലയാളി അസോസിയേഷന്‍ (റോമ) എന്നീ സംഘടനകളുടെ സ്ഥാപക അംഗവും റോമ അസോസിയേഷന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമാണ്.
പാലാ സെന്റ് തോമസില്‍ നിന്നു ബോട്ടണി ബിരുദവും പിന്നീട് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ മാസ്‌റ്റേഴ്‌സും നേടി. അമേരിക്കയില്‍ വന്ന ശേഷവും ബിരുദങ്ങള്‍ നേടി. അതിനു പുറമെ ആള്‍ട്രാ സൗണ്ട് ടെക്‌നോളജി (ടെക്‌നോളജിസ്റ്റ്) അസോസിയേറ്റ് ഡിഗ്രിയും നേടിയിട്ടുണ്ട് .

ഭാര്യ ആനി ഫിലിപ്പ് വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ 28 വര്‍ഷമായി മെഡിക്കല്‍ ടെക്‌നോളജിസ്റ്റായി ജോലി ചെയ്യുന്നു. മൂത്തമകന്‍ ഷെറിന്‍ ഫിലിപ്പ് സിപിഎ, െ്രെപസ് വാട്ടര്‍ കൂപ്പേഴ്‌സില്‍ സീനിയര്‍ അക്കൗണ്ടന്റാണ്. ഇളയ മകന്‍ ഷിനു ഫിലിപ്പ് വിദ്യാര്‍ഥി.
സൗഹൃദമാണ് ശക്തി; സംഘടനാ നേതാക്കള്‍ക്ക് മനസും സമയവും ആവശ്യം: ഫിലിപ്പ് ചെറിയാന്‍ സൗഹൃദമാണ് ശക്തി; സംഘടനാ നേതാക്കള്‍ക്ക് മനസും സമയവും ആവശ്യം: ഫിലിപ്പ് ചെറിയാന്‍ സൗഹൃദമാണ് ശക്തി; സംഘടനാ നേതാക്കള്‍ക്ക് മനസും സമയവും ആവശ്യം: ഫിലിപ്പ് ചെറിയാന്‍ സൗഹൃദമാണ് ശക്തി; സംഘടനാ നേതാക്കള്‍ക്ക് മനസും സമയവും ആവശ്യം: ഫിലിപ്പ് ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക