Image

ദിലീപിന്റെ ആരോപണത്തിനെതിരേ 10 കോടിയുടെ കേസുമായി ലിബര്‍ട്ടി ബഷീര്‍

Published on 12 May, 2018
 ദിലീപിന്റെ ആരോപണത്തിനെതിരേ 10 കോടിയുടെ കേസുമായി ലിബര്‍ട്ടി ബഷീര്‍
നടന്‍ ദിലീപിനെതിരെ നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റ മാനഷ്ടക്കേസ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ തുറന്നു പറച്ചിലിനെതിരേയാണ് ഇപ്പോള്‍ ബഷീര്‍ രംഗത്തു വന്നിരിക്കുന്നത്. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ലിബര്‍ട്ടി ബഷീറടക്കമുള്ളവരുടെ ഗൂഢാലോചന ഉണ്ടെന്ന ദിലീപിന്റെ ആരോപണം മാനഹാനിയുണ്ടാക്കിയെന്നും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ ആരോപണം പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ലിബര്‍ട്ടി ബഷീറിന്റെ നോട്ടീസ്.

ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക