Image

എഫ്.എം.കെ.സി.എഫ്. വാര്‍ഷികവും ഫാ. മാത്യു കുന്നത്തിന്റെ ജന്മദിനവും ഇന്ന്

ഫ്രാന്‍സിസ് തടത്തില്‍ Published on 13 May, 2018
എഫ്.എം.കെ.സി.എഫ്.  വാര്‍ഷികവും  ഫാ. മാത്യു കുന്നത്തിന്റെ  ജന്മദിനവും ഇന്ന്
ന്യൂജേഴ്സി: ഫാദര്‍ മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടഷന്റെ (എഫ്.എം.കെ.സി.എഫ്.) പതിമൂന്നാം വാര്‍ഷികവും ചെയര്‍മാന്‍ ഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തിഏഴാം പിറന്നാളും ഇന്ന് (മെയ് 13) നട്ട്‌ലി സെയിന്റ് മേരീസ് പള്ളിയില്‍ നടക്കും. വൈകുന്നേരം നാലിന് ഫാ. മാത്യുവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെയാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുന്നത്. ഫാ. തോമസ് കുന്നത്ത്, ഫാ. മീണ എന്നിവര്‍ സഹകാര്‍മികരായിരിക്കും. വൈകുന്നേരം ആറിന് പള്ളി ഓഡിറ്റോറിയത്തില്‍ തുടര്‍ന്ന് ട്രസ്റ്റിലെ അംഗങ്ങളുടെ നൃത്തനൃത്യങ്ങളും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി പതിവുപോലെ ട്രസ്റ്റിലെ അംഗങ്ങളുട മക്കളുടെ സാന്നിധ്യത്തില്‍ ഫാ. മാത്യു കേക്ക് മുറിച്ചു കൊണ്ട് മധുരം പങ്കുവയ്ക്കും.

ന്യൂജേഴ്‌സിയിലെ നല്ല സമരിയക്കാരന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫാ. മാത്യുവിന്റെ പേരില്‍ 2005 ലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഫാദര്‍ മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റ് ആരംഭിക്കുന്നത്. കോലാഹലങ്ങളില്ലാതെ നിശ്ബദസേവനം മാത്രം ലക്ഷ്യമിട്ടുകൊണ്ട് ജാതിമതഭേദമന്യേ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ ട്രസ്റ്റ് ഇതിനകം അര മില്യണ്‍ ഡോളര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനു പുറമെ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ ചെലവ്, ഭവന നിര്‍മാണം, വിവാഹ ചെലവ് തുടങ്ങിയ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. ഒരു പക്ഷെ ഇത്രയേറെ തുക ചരുങ്ങിയകാലം കൊണ്ട് നല്‍കിയിട്ടുള്ള മറ്റൊരു മലയാളി സന്നദ്ധ സംഘടനകള്‍ അമേരിക്കയില്‍ ഉണ്ടായിട്ടില്ല.

500 ഇത് പരം നഴ്സുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയില്‍ കുടിയേറാന്‍ അവസരമൊരുക്കിക്കൊടുത്ത മാത്യു അച്ചന്‍ അമേരിക്കയിലെ അനേകം മലയാളി കുടുംബങ്ങള്‍ക്ക് അവരുടെ ആല്‍മീയഗുരുവും പിതൃതുല്യനുമാണ്. 35 വര്ഷം മുന്‍പ് അമേരിക്കയില്‍ കുടിയേറിയ മാത്യു അച്ചന്‍ സ്വന്തം നിലയില്‍ നിരവധി പാവപ്പെട്ടവരെ സഹായിച്ചു വന്നിരുന്നു. യാദൃശ്ചികമായി മിഡില്‍ ഈസ്റ്റില്‍ ജോലിചെയ്തിരുന്ന ഒരു മലയാളി നഴ്സിന്റ്‌റെ ഇമ്മിഗ്രേഷന്‍ നടപടിക്രമങ്ങളില്‍ സഹായിക്കാനുള്ള അവസരം ഉണ്ടായതാണ് അനേകം മലയാളികളുടെ തന്നെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടായത്. ആ നഴ്സിനെ സഹായിക്കാന്‍ കാണിച്ച സല്‍മനസ് വെട്ടിത്തുറന്നത് 500 ഇല്‍ പരം നഴ്‌സുമാര്‍ക്ക് നേരിട്ടും അത്രയോളം വരുന്ന കുടുംബങ്ങള്‍ക്ക് പരോക്ഷമായും അമേരിക്കയില്‍ എത്തിപ്പെടാനുള്ള സഹചര്യമൊരുങ്ങുകയായിരുന്നു. സൗഭാഗ്യങ്ങളുടെ പറുദീസയായ ഈ നാട്ടില്‍ എത്തിപ്പെടാന്‍ സഹായിച്ച ഈ കുടുംബങ്ങളില്‍ നിന്ന് നയാ പൈസ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് മാത്രമല്ല ആരാരുമില്ലാത്ത അവര്‍ക്ക് ഒരു ജീവിതം കെട്ടപ്പെടുത്താന്‍ കരുത്തും അത്താണിയുമാവുകയും ചെയ്തു.
നിസ്വാര്‍ത്ഥമായ ഈ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് അച്ചന്റെ എഴുപത്തിയഞ്ചാം പിറന്നാളിന് അദ്ദേഹത്തിന്റെന്‍പേരില്‍ ഒരു ചാരിറ്റബിള് ട്രസ്റ്റ് ആരംഭിക്കാന്‍ അദ്ദേഹം വഴി അമേരിക്കയില്‍ എത്തിയവരും അദ്ദേഹത്തിന്റെ കാരുണ്യപ്രവര്‍ത്തങ്ങളെ സ്‌നേഹിക്കുന്ന നിരവധി സുഹൃത്തുക്കളും ചേര്‍ന്ന് ഇത്തരമൊരു സംരംഭത്തിനൊരുങ്ങിയത്.

മാത്യു അച്ചന്‍ വഴി എത്തിയവര്‍ ഇന്ന് അമേരിക്കയില്‍ മുഴുവനും വ്യാപിച്ചു കിടക്കുന്നുണ്ട്.
ആദ്യകാലങ്ങളില്‍ ചാരിറ്റി ഡിന്നര്‍ നൈറ്റ്, കലാപരിപാടികള്‍, മൂവി ഷോ തുടങ്ങി വിവിധ രീതികളില്‍ ധനസമാഹാരം നടത്തിയാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫൗണ്ടേഷന്‍ അംഗങ്ങളും സുഹൃത്തുക്കളും ബാങ്കില്‍ നിന്ന് ഓരോ മാസവും നിശിചിത തുക ഡയറക്റ്റ് ഡെപ്പോസിറ് നല്‍കിക്കൊണ്ടാണ് യാതൊരു ആയാസവുമില്ലാതെ ധനസമാഹാരം നടത്തുന്നത്. കൂടാതെ നേരിട്ടും അംഗത്വ ഫീസ് വഴിയുംകണ്ടെത്തുന്നു.
ഡയറക്റ്റ് ഡെപ്പോസിറ്റ് ആശയം വളരെ ആയാസം കുറഞ്ഞ പദ്ധതി ആയതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അംഗത്വമെടുത്തവരുടെ എണ്ണം നൂറില്‍ കവിഞ്ഞു. അച്ചന്‍ വഴി വന്ന 500 പേരിലും ഈ ആശയം എത്തുകയും അവരും പങ്കാളികളായി മാറുകയും ചെയ്താല്‍ രക്ഷപ്പെടുന്നത് അനേകം നിര്ധനരായിരിക്കും. തന്റെ കാലാശേഷവും ഈ ട്രസ്റ്റ് നിലനില്ക്കണമെന്ന ആഗ്രഹമാണ് ഇത്തരമൊരു ധനസമാഹാരരീതി അവലംബിക്കാന്‍ കാരണമെന്നും ഇനിയും പലരും ഈ പദ്ധതിയില്‍ ചേര്‍ന്ന് സഹായിക്കണമെന്നും ഫാ. മാത്യു കുന്നത്ത് അഭ്യര്‍ത്ഥിച്ചു. മാസം 20 ഡോളര്‍ മുതല്‍ എത്ര തുക വേണമെങ്കിലും ഡിപോസിറ്റ് ചെയ്യാം.

പ്രായത്തിനിന്റെ അസ്വസ്ഥതകള്‍ വകവെക്കാതെ കര്‍മ്മ മേഖലയില്‍ കഠിനാധ്വാനം നടത്തി വന്ന മാത്യു അച്ചന്‍ അടുത്ത കാലത്താണ് വൈദികപരമായ ജോലികളില്‍ നിന്നു വിരമിച്ച ശേഷവും തുടര്‍ന്ന് വന്നിരുന്ന ജോലികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ബന്ധിതനായത്. സാധരണ വൈദികര്‍ എഴുപത്തിയഞ്ചാം വയസില്‍ വിരമിക്കുമ്പോള്‍ മാത്യു അച്ചന്റെ സേവനം ന്യൂവാര്‍ക്ക് അതിരൂപത 82 വയസുവരെ നീട്ടികൊടുത്തു. ഇതിനിടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയും കഴിഞ്ഞെങ്കിലും കഴിഞ്ഞ വര്ഷം വരെ പൂര്‍ണ ആരോഗ്യത്തോടെ നട്ട്‌ലി ഹോളിഫാമിലി പള്ളിയില്‍ ജോലി ചെയ്തു വന്ന അദ്ദേഹം ഡയാലില്‍സിസ് ആവശ്യമായതിനെ തുടര്‍ന്ന് റിട്ടയര്‍മെന്റ് എടുക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

ഇപ്പോള്‍ മറ്റു ചുമതലകളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയം ചെലവഴിക്കുന്നു. കൂടുതല്‍ ആളുകള്‍ ഡയറക്റ്റ് ഡെപ്പോസിറ്റ് പദ്ധതിയില്‍ അംഗങ്ങള്‍ ആകാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ പറ്റുമെന്ന ആഗ്രഹമാണ് മാത്യു അച്ഛനുള്ളത്.ദിവസേനെ എന്ന വണ്ണമാണ് നാട്ടില്‍ നിന്ന് സഹായങ്ങള്‍ തേടി കാതുകള്‍ വന്നുകൊണ്ടിരിക്കുന്നത്.
Join WhatsApp News
Philip 2018-05-13 18:35:25
He is a living saint.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക