Image

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്‌ക്കും': കെ.പി. മോഹനന്‍

Published on 13 May, 2018
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്‌ക്കും': കെ.പി. മോഹനന്‍
കോഴിക്കോട്‌: രാജ്യത്ത്‌ ഹിന്ദുത്വശക്തികള്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്‌. ആര്‍.എസ്‌.എസ്‌ പോലുള്ള ഹിന്ദുത്വ സംഘടനകളുടെ വളര്‍ച്ച തടയാന്‍ കോണ്‍ഗ്രസ്സിന്‌ വോട്ട്‌ ചെയ്യാനും മടിക്കില്ലെന്ന്‌ സി.പി.ഐ.എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി.മോഹനന്‍.

രാജ്യത്തിന്റെ പ്രധാന ശത്രു ഇപ്പോള്‍ കോണ്‍ഗ്രസ്സല്ലെന്നും ഹിന്ദുത്വ ശക്തികളാണെന്നുമാണ്‌ പി.മോഹനന്‍ പറഞ്ഞത്‌. അതുകൊണ്ട്‌ കൈപ്പത്തിയ്‌ക്ക്‌ വോട്ട്‌ ചെയ്‌തില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ക്ക്‌ കൈകള്‍തന്നെ ഉണ്ടാകില്ലെന്നും മോഹനന്‍ അഭിപ്രായപ്പെട്ടു.

അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം വ്യാപകമായി മത്സരിക്കില്ല. കേരളം ഉള്‍പ്പടെ പാര്‍ട്ടിയ്‌ക്ക്‌ കൂടുതല്‍ വേരോട്ടമുള്ള സംസ്ഥാനങ്ങളില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയ്‌ക്ക്‌ സ്വാധീനം കുറഞ്ഞ മേഖലകളില്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. നയപരമായി കോണ്‍ഗ്രസ്സുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ആര്‍.എസ്‌.എസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിന്‌ വോട്ട്‌ ചെയ്യുമെന്നും പി. മോഹനന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക