Image

കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ജെഡിഎസ്

Published on 13 May, 2018
കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ജെഡിഎസ്
കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ജെഡിഎസ്. കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുകൂടാനില്ലെന്ന് ജെഡിഎസ് രാജ്യസഭാംഗം കുപേന്ദ്ര റെഡ്ഡി പറഞ്ഞു . ഭാവി കാര്യങ്ങള്‍ ദേവഗൗഡ തീരുമാനിക്കുമെന്നും കുപേന്ദ്ര റെഡ്ഡി പറഞ്ഞു.
പീപ്പിള്‍ ടീവിക്ക് നല്‍കിയ ടെലി ഇന്റര്‍വ്യൂവിലാണ് ബിജെപിയുമായോ കോണ്‍ഗ്രെസ്സുമായോ ജെഡിഎസ് സഖ്യത്തിനില്ലെന്ന് ജെഡിസ് രാജ്യസഭാംഗം കുപ്പിന്ദ്ര റെഡ്ഡി പ്രഖ്യാപിച്ചത്.

മിസോറാമില്‍ സഖ്യത്തിലുള്ള ബിജെപിയും കോണ്‍ഗ്രെസ്സുമായി സഖ്യം ചേരാന്‍ ജെഡിസ് എസ്സിന് താല്‍പര്യമില്ലെന്നും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രദേശിക പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് എന്ത് വേണമെന്ന് ദേവഗൗഡ തീരുമാനിക്കെന്നും കുപ്പിന്ദ്ര റെഡ്ഡി വ്യക്തമാക്കി.
ജെഡിഎസ് കര്‍ണാടകയില്‍ നിര്‍ണായക ശക്തിയാകുമെന്നും തുക്കുസഭയ്ക്കായിരിക്കും കര്‍ണാടകയില്‍ സാധ്യത എന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ച പശ്ചാത്തലത്തിലാണ് ഭൂരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്ന കുപേന്ദ്രയുടെ പ്രഖ്യാപനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക