Image

മലപ്പുറത്ത് വീടിന് തീയിട്ട് വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമം

Published on 13 May, 2018
മലപ്പുറത്ത് വീടിന് തീയിട്ട് വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമം
മലപ്പുറം വാഴക്കാട് വീടിന് തീയിട്ട് വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമം. വീടിന് ചേര്‍ന്നുള്ള ചായ്പ്പ് മണ്ണെണ്ണയൊഴിച്ച് തീയിടന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തീകൊളുത്താന്‍ വരുന്നയാളുടെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചെറുവായൂര്‍ സ്വദേശി അബുബക്കറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് കുടുംബാഗംങ്ങള്‍ രക്ഷപ്പെട്ടത്. ആറുകുട്ടികളടക്കം ഒമ്ബതുപേരാണ് വീട്ടിലുണ്ടായിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക