Image

പെര്‍മിറ്റില്ലാതെ തോക്ക് ഉപയോഗിക്കുന്ന നിയമം; ഒക്കലഹോമ ഗവര്‍ണര്‍ വീറ്റോ ചെയ്തു

പി.പി. ചെറിയാന്‍ Published on 13 May, 2018
പെര്‍മിറ്റില്ലാതെ തോക്ക് ഉപയോഗിക്കുന്ന നിയമം; ഒക്കലഹോമ ഗവര്‍ണര്‍ വീറ്റോ ചെയ്തു
ഒക്കലഹോമ: പെര്‍മിറ്റില്ലാതെ ആര്‍ക്കും എവിടേയും തോക്ക് കൊണ്ടുവരുന്നതിനു അനുമതി നല്‍കുന്ന നിയമം ഒക്കലഹോമ ഗവര്‍ണര്‍ വീറ്റോ ചെയ്തു. ഏപ്രില്‍ 25-നു പ്രതിനിധി സഭ 28-വോട്ടിനെതിരേ 59 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി പാസാക്കായ ബില്‍ ഗവര്‍ണണറുടെ അംഗീകാരത്തിന് അയച്ചത്. മെയ് 11-നു വെള്ളിയാഴ്ച വൈകിട്ട് വീറ്റോ ചെയ്തതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

21 വയസുള്ളവര്‍ക്ക് പെര്‍മിറ്റോടുകൂടി കണ്‍സീല്‍ഡ് ഗണ്‍ ഉപയോഗിക്കുന്നതിനുള്ള ഭരണഘടനാവകാശം നിഷേധിക്കുന്നില്ല എന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നിലവിലുള്ള നിയമം നിലനില്‍ക്കുന്നതാണ് ഉചിതമെന്നും അവര്‍ പറഞ്ഞു.

ഗൊലസ്ബിയന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നതിനുള്ള അവകാശം മതവിശ്വാസത്തിന്റെ പേരില്‍ നിഷേധിക്കുന്നതിനു ഉദ്യോഗസ്ഥര്‍ക്ക് അവകാശം നല്‍കുന്ന ബില്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കി.

പുതിയ ഗണ്‍ലോ വീറ്റോ ചെയ്ത ഗവര്‍ണറുടെ നടപടിയെ നാഷണല്‍ റൈഫില്‍ അസോസിയേഷന്‍ ചോദ്യം ചെയ്തപ്പോള്‍, ഗണ്‍ വിരോധികള്‍ ഗവര്‍ണറുടെ നടപടി ഉചിതമായെന്ന് അഭിപ്രായപ്പെട്ടു.

എല്‍ജിസിടി ലോ പൗരാവകാശ ധ്വംസനമാണെന്ന് ഒരുകൂട്ടര്‍ അഭിപ്രായപ്പെട്ടു. കാത്തലിക് ബിഷപ്പുമാര്‍ ഗവര്‍ണറുടെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനയിറക്കി. ഗണ്‍ വയലന്റ്‌സ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന ഗണ്‍ നിയമങ്ങള്‍ക്കുവേണ്ടി രാജ്യത്താകമാനം മുറവിളി ഉയര്‍ന്നുവരുന്നതിനിടെയാണ് ഗവര്‍ണര്‍ വീറ്റോ ചെയ്തതെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
പെര്‍മിറ്റില്ലാതെ തോക്ക് ഉപയോഗിക്കുന്ന നിയമം; ഒക്കലഹോമ ഗവര്‍ണര്‍ വീറ്റോ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക