അമ്മതന്‍ സ്നേഹത്തെ ആര്ക്കുവര്ണ്ണിച്ചിടാം !?
ഇമ്മഹീതന്നില് നാം കാണ്മതുണ്ടേതുമേ
മര്ത്യരെന്നല്ലയീ ജന്തുവര്‍ഗ്ഗത്തിലും
ഉത്തുംഗസ്രേണിയിലമ്മതന് സ്നേഹമേ!
തള്ളക്കുതന്കുഞ്ഞു പൊന്കുഞ്ഞു സര്‍വദാ
പിള്ളക്കുതള്ളതാന് കണ്‍കണ്ട ദൈവവും
ഉള്ളിന്റെയുള്ളിലെ തങ്കത്തളികയില്‍
തള്ളയും,പിള്ളയും തങ്ങളില്‍ തങ്ങളില്‍ .
അമ്മക്ക് തുല്ല്യമായമ്മയല്ലാതില്ല
ഇമ്മഹീ തന്നിലുമീരേഴുലകിലും
ഭൂമിയില്‍ സ്വര്‍ഗ്ഗം വിരിക്കുന്നൊരമ്മ പൊ
ന്നമ്മേനമിക്കുന്നു നിന്പാദതാരുകള് !
കുഞ്ഞൊന്നുഞെട്ടിക്കരഞ്ഞുവെന്നാലമ്മ
നെഞ്ഞൊന്നു പൊട്ടികുതറിക്കുതിച്ചിടും
ഈരേഴുസ്വര്ഗ്ഗവും അമ്മതന്‍ മാറിടം
ഇമ്മട്ടില്ലല്ലോ രമിക്കുന്നിരുവരും!
മുന്നൂറുമാറുമറുപതും രാത്രികള്‍
എന്നെനീയൂട്ടിയുറക്കിയുറങ്ങാതെ !?
അമ്മതന്‍ സ്നേഹമതെത്രയോ ആശ്ച്ചര്യം !
ഒരുദിനംമാത്രമോര്പ്പൂ ക്ഷമിക്കമ്മേ!
കാറ്റും,മഴയും,കെടുതികളൊക്കെയും
ഉറ്റോരുടയോര് കൊടും ക്രൂരതകളും
എല്ലാംസഹിച്ചു നീ ഞാനറിഞ്ഞില്ലവ
എല്ലാമറിയുന്നു ഞാനിന്നു ദൈവമേ !
അമ്മയ്ക്കൊരുമ്മ ഞാന്നല്കട്ടെയിദ്ദിനം !
അമ്മതന്‍ കൈകളിലെന്നേ സമര്‍പ്പിതം
എന്നെഞാനാക്കി വളര്‍ത്തി,വലുതാക്കി
എന്നുള്ളിലമ്മയും,ദൈവവും,സ്നേഹവും !!!.
* എല്ലാ അമ്മമാര്‍ക്കും നന്മകള് നേരുന്നു!!!.