Image

ഫോമാ അഡൈ്വസറി കൌണ്‍സില്‍: തോമസ് ടി ഉമ്മന്‍ ചെയര്‍; രേഖാ ഫിലിപ്പ് സെക്രട്ടറി

Published on 14 May, 2018
ഫോമാ അഡൈ്വസറി കൌണ്‍സില്‍: തോമസ് ടി ഉമ്മന്‍ ചെയര്‍; രേഖാ ഫിലിപ്പ് സെക്രട്ടറി
അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ ദീപശിഖയായ ഫോമായുടെ അഡൈ്വസറി ക് ണ്‍സില്‍ചെയര്‍ പദത്തിലേയ്ക്ക് മുതിര്‍ന്ന അമേരിക്കന്‍ മലയാളിയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാവും കറയറ്റ സംഘാടകനുമായ തോമസ് ടി ഉമ്മനും സെക്രട്ടറിയായി സംഘാടകയും എഴുത്തുകാരിയുമായ രേഖാ ഫിലിപ്പും എതിരില്ലാതെ വിജയിച്ചു.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് ഏവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതനായ തോമസ് ടി. ഉമ്മന്‍ ഫോമായുടെ പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ ചെയര്‍മാനാണ്.

ഫോമായുടെ മുതിര്‍ന്ന നേതാക്കളുടെയും അംഗസംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും താത്പര്യവും പിന്തുണയും മാനിച്ചാണ് താന്‍ ഈ സ്ഥാനത്തേയ്ക്ക് മല്‍സരിച്ചതെന്ന് തോമസ് ടി ഉമ്മന്‍ പറഞ്ഞു. ഫോമാ, അമേരിക്കന്‍ മലയാളികള്‍ക്ക് നല്‍കിയ കിടയറ്റ സംഭാവനയാണ് പൊളിറ്റിക്കല്‍ ഫോറം. 

ഇപ്പോഴത്തെ ചെയര്‍മാനായ ബേബി ഊരാളില്‍ ഉള്‍പ്പെടെ ഫോമായുടെ പ്രഗത്ഭരായ നേതാക്കള്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍  പദവി വഹിച്ചിട്ടുണ്ട്.

അമേരിക്കയില്‍ എഴുപതുകളില്‍ എത്തിയ തോമസ് റ്റി ഉമ്മന്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ ബിസിനസ് ഓഫീസറായി നാല് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചു. സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം സ്‌റ്റേറ്റിന്റെ കോണ്‍ട്രാക്ടുകളുടെകണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ലോങ്ങ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) രൂപീകരിച്ചുകൊണ്ടാണ് അദ്ദേഹം കര്‍മഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ടത്. ലിംകയുടെ സ്ഥാപക പ്രസിഡന്റായി രണ്ടു വര്‍ഷം വിജയകരമായ പരിപാടികളിലൂന്നി പ്രവര്‍ത്തിച്ചു. മലയാളമറിയാത്ത കുട്ടികള്‍ക്ക് പബ്‌ളിക് ലൈബ്രറിയില്‍ മാതൃഭാഷ പഠിപ്പിക്കുന്ന മഹത് സംരംഭത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മുഖ്യധാരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തോമസ് റ്റി ഉമ്മന്‍ ഓ.സി.ഐ കാര്‍ഡ്, പാസ്‌പോര്‍ട്ട് സറണ്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ഇടപെട്ട് അനുകൂല തീരുമാനങ്ങള്‍ എടുപ്പിച്ചു. ഇതുസംബന്ധിച്ച് 2010ല്‍ നടത്തിയ പ്രതിഷേധം ചരിത്രം കുറിക്കുന്നതായിരുന്നു. ഇന്ത്യന്‍ കോണ്‍സുലെറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ റാലി സര്‍ക്കാരിന്റെ മനം മാറ്റുകയുംപാസ്‌പോര്‍ട്ട് സറണ്ടര്‍ ഫീസ് 20 ഡോളറായി കുറക്കുകയും ചെയ്തു.

തിരുവല്ല നഗരത്തിലെ പുരാതനമായ തോട്ടത്തില്‍ കുടുംബാംഗമായ തോമസ് റ്റി ഉമ്മന്‍ 1964 കാലഘട്ടത്തില്‍ അഖില കേരള ബാലജനസഖ്യം തിരുവല്ല യൂണിയന്റെ പ്രസിഡന്റായിരുന്നു. സോഷ്യല്‍ സര്‍വീസ് ലീഗിലും സജീവമായി പ്രവര്‍ത്തിച്ചു. പഠനകാലത്ത് കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും ഊര്‍ജ്വസ്വലമായ സാന്നിധ്യമറിയിച്ച ഇദ്ദേഹം നാട്ടില്‍ ട്രേഡ് യൂണിയന്‍ രംഗത്തും തൊഴില്‍ സൗഹൃദത്തിന്റെ നേതൃപാടവം കാഴ്ചവച്ച ജനപ്രിയ നേതാവാണ്.

Join WhatsApp News
Varughese .K. Joseph 2018-05-15 19:06:02
You won with our support. Don’t forget that.. New York Metro....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക