Image

626 ഡോളര്‍ മോഷണകുറ്റം ആരോപിച്ച് പിരിച്ചു വിട്ട ജീവനക്കാരിക്ക് 8 മില്യണ്‍ നഷ്ടപരിഹാരം

പി പി ചെറിയാന്‍ Published on 14 May, 2018
626 ഡോളര്‍ മോഷണകുറ്റം ആരോപിച്ച് പിരിച്ചു വിട്ട ജീവനക്കാരിക്ക് 8 മില്യണ്‍ നഷ്ടപരിഹാരം
ഫ്രസ്‌നൊ (കാലിഫോര്‍ണിയ): മെക്‌സിക്കന്‍ ഗ്രില്‍ റസ്‌റ്റോറന്റായ ചിപോട്ടിള്‍ ലെ മാനേജറായിരുന്ന ജീനറ്റ് ഓര്‍ട്ടിസ് റസ്‌റ്റോറന്റിലെ സെയ്ഫില്‍ നിന്നും 626 ഡോളര്‍ മോഷ്ടിച്ചതായി ഇവരുടെ ബോസ്സ് ആരോപിക്കുകയും തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ച് വിടുകയും ചെയ്തു. റസ്റ്റോറന്റിലെ കാമറായില്‍ ഇവര്‍ മോഷ്ടിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോസ്സ് കോടതിയില്‍ പറഞ്ഞു. കേസ്സ് കോടതിയില്‍ എത്തിയതോടെ തെളിവ് ഹാജരാക്കണമെന്ന് ബോസ്സിനോട് ജൂറി ആവശ്യപ്പെട്ടു. വീഡിയോ നശിപ്പിച്ചുവെന്നാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്.

തുടര്‍ന്ന് ഇവര്‍ക്കുണ്ടായ മാനനഷ്ടത്തിന് 7.97 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജൂറി കഴിഞ്ഞ വാരാന്ത്യം വിധിച്ചു.

2015 ല്‍ നടന്ന ഈ സംഭവത്തില്‍ മാനേജര്‍ക്ക് ലഭിക്കേണ്ട കുടിശ്ശിക ഉള്‍പ്പെടെ എട്ട് മില്യണ്‍ നല്‍കണമെന്ന ജൂറിയുടെ വിധിയില്‍ അഭിപ്രായം പറയുന്നതിന് റസ്റ്റോറന്റ് അറ്റോര്‍ണി വിസമ്മതിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക