Image

ലോകപ്രശസ്‌ത മലയാളി ഭൗതിക ശാസ്‌ത്രജ്ഞന്‍ ഡോ. ഇ സി ജി സുദര്‍ശന്‍ അന്തരിച്ചു

Published on 14 May, 2018
ലോകപ്രശസ്‌ത മലയാളി ഭൗതിക ശാസ്‌ത്രജ്ഞന്‍ ഡോ. ഇ സി ജി സുദര്‍ശന്‍ അന്തരിച്ചു


ടെക്‌സാസ്‌ : ലോകപ്രശസ്‌ത ഭൗതികശാസ്‌ത്രജ്ഞന്‍ ഇ സി ജി സുദര്‍ശന്‍ (എണ്ണയ്‌ക്കല്‍  ചാണ്ടി ജോര്‍ജ്‌  സുദര്‍ശന്‍) അന്തരിച്ചു. 86 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ  ടെക്‌സസിലായിരുന്നു അന്ത്യം. ഒന്‍പത്‌ തവണ നൊബേല്‍ സമ്മാനത്തിന്‌ പരിഗണിച്ച വ്യക്തികൂടിയാണ്‌ സുദര്‍ശന്‍. എന്നാല്‍ അദ്ദേഹത്തിന്‌ പുരസ്‌കാരം നല്‍കാതിരുന്നത്‌ ഏറെ ചര്‍ച്ചയായിരുന്നു. സൈദ്ധാന്തികഭൗതികത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനാണ്‌ സുദര്‍ശന്‍. ക്വാണ്ടം ഒപ്‌റ്റിക്‌സിലെ ടാക്യോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ഐന്‍സ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി ലോകത്തെ ഞെട്ടിച്ച വ്യക്തിയാണ്‌ സുദര്‍ശന്‍.

കോട്ടയം ജില്ലയിലെ പള്ളത്ത്‌ എണ്ണയ്‌ക്കല്‍ തറവാട്ടില്‍ ഇ ഐ ചാണ്ടിയുടെയും അച്ചാമ്മയുടെയും മകനായി 1931 സെപ്‌റ്റംബര്‍ പതിനാറിനാണ്‌ സുദര്‍ശന്‍ ജനിച്ചത്‌. 1976ല്‍ പത്മഭൂഷണ്‍, 2007ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌. ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്‌റ്റിക്‌സ്‌) എന്ന പഠനശാഖയ്‌ക്ക്‌ 1960 കളില്‍ അടിത്തറിയിട്ടതിലെ പ്രധാനിയും ഇദ്ദേഹമാണ്‌.

 മൂന്നു കോടിയിലേറെ വരുന്ന മലയാളികളുടെ സ്വപ്‌നമാണ്‌ 2005 ല്‍ സ്വീഡീഷ്‌ അക്കാദമി തട്ടിത്തെറിപ്പിച്ചത്‌. അമേരിക്കയിലേക്കു കുടുിയേറിയ ഡോ. ജോര്‍ജ്‌ സുദര്‍ശന്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനെ തിരുത്തിയാണു ലോക ശ്രദ്ധയിലേക്കു വരുന്നത്‌. ക്വാണ്ടം ഓപ്‌റ്റിക്‌സിലായിരുന്നു ഡോ. സുദര്‍ശന്റെ ഗവേഷണങ്ങള്‍. ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലാണു സുദര്‍ശനെ ശാസ്‌ത്രലോകം ആദരിക്കുന്നതിനു കാരണമായത്‌.

പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍ കണങ്ങളാണെന്ന്‌ കണ്ടെത്തിയാണ്‌ ഇസിജി സുദര്‍ശന്‍ ഐന്‍സ്റ്റീനെ തിരുത്തിയെഴുതിയത്‌. ഓപണ്‍ ക്വാണ്ടം സംവിധാനത്തിന്റെ അടിസ്ഥാന പഠനങ്ങളിലേക്കു ശാസ്‌ത്രലോകത്തെ ആയാസരഹിതമാക്കുകയായിരുന്നു ടാക്കി്യോണുകളുടെ കണ്ടെത്തല്‍. ടാക്കിയോണുകളുടെ കശണ്ടത്തലോശട രൂപപ്പെട്ട ഡൈനാമിക്‌ മാപ്പ്‌ എന്ന സങ്കല്‍പം ക്വാണ്ടം പഠനങ്ങള്‍ക്കു കര്‍ക്കശ സ്വഭാവം നല്‍കി. ശെവദ്യനാഥ്‌ മിശ്രയമൊന്നിച്ച്‌ സുദര്‍ശന്‍ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്‌ത്രലോകം ക്വാണ്ടം സീനോ എഫക്‌ട്‌ എന്നു പേരിട്ടു വിളിച്ചു. 'വി മൈനസ്‌ എ' എന്ന സിദ്ധാന്തം ഉരുത്തിരിച്ചെടുത്ത സുദര്‍ശനും ഗുരു റോബോട്ട്‌ മാര്‍ഷക്കിനും പക്ഷെ അതു സ്വന്തം പേരിലാക്കാന്‍ കഴിഞ്ഞില്ല. അതു മറ്റു രണ്ടുപേര്‍ തട്ടിയെടുക്കുകയായിരുന്നു.

പ്രഗത്ഭ ശാസ്‌ത്രഞ്‌ജരുടെ അഭിപ്രായം അറിഞ്ഞിട്ടുകൂടി മതി പ്രസീദ്ധീകരണം എന്ന്‌ ഇരുവരും കാത്തിരുന്നപ്പോള്‍. ഇതിനായി ഇരുവരും കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റിറ്റിയുട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ മാര്‍ഷകും സുദര്‍ശനും നടത്തിയ സന്ദര്‍ശനമാണ്‌ ശാസ്‌ത്ര കൊള്ളയിലേക്കു നയിച്ചത്‌. മര്‍ഷാക്ക്‌ നടത്തിയ സൗഹൃദ സംഭാഷണത്തില്‍ ശിഷ്യന്റെ കഴിവിനെ പുകഴ്‌ത്തി. സുദര്‍ശന്റെ ഗുരുവിന്റെ നിര്‍ദേശപ്രകാരം കണ്ടെത്തലുകള്‍ പങ്കുവെച്ചു. ഇവിടെ വെച്ച്‌ മറൈഗല്‍ എന്ന ശാസ്‌ത്രഞ്‌ജന്‍ കശണ്ടത്തലുകള്‍ ഇവരില്‍ നിന്നു മനസിലാക്കി ഗുരു റിച്ചാര്‍ഡ്‌ ഫെയ്‌ന്‍മാനുമായി കൂട്ടുചേര്‍ന്നു പ്രസിദ്ധീകരിക്കുകയായിരുന്നു.

2005 ലെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സുദര്‍ശന്‍മാര്‍ഷക്ക്‌ നടത്തിയ കണ്ടുപിടുത്തത്തിനായിരുന്നു. ഇരുവര്‍ക്കുമായി ലോക പ്രശസ്‌ത ശാസ്‌ത്രഞ്‌ജര്‍ രംഗത്തെത്തിയെങ്കിലുംഒരു വര്‍ഷം മൂന്നു പേരില്‍ കൂടുതല്‍ അര്‍ഹരകാന്‍ പാടില്ലെന്ന്‌ കാരണം പറഞ്ഞ്‌ സ്വീഡിഷ്‌ അക്കാദമി ഇവരെ തള്ളുകയായിരുന്നു.

പ്രകാശത്തിന്റെ എല്ലാ സ്ഥിതികളും ഡയഗണല്‍ ആണെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. 1963 ലാണ്‌പ്രകാശത്തിന്റെ ഡയഗണല്‍ അവസ്ഥയെക്കുറിച്ചുള്ള സുദര്‍ശന്റെ പഠനങ്ങള്‍ പുറത്തുവന്നത്‌. 1973 ലും സുദര്‍ശന്‍ നൊബേലിനു പരിഗണിക്കപ്പെട്ടിരുന്നു. ആ വര്‍ഷത്തെ നൊബേല്‍ നിഷേധത്തെ തുടര്‍ന്നു സ്വീഡീഷ്‌ റോയല്‍ അക്കാദമിക്കു സുദര്‍ശന്‍ കത്തെഴുതി. ആര്‍ക്കും എന്നെ കടമെടുക്കാനാകില്ല. താന്‍ ആദ്യം നടത്തുകയും പ്രസീദ്ധീകരിക്കുകയും ചെയ്‌ത കണ്ടെത്തിലിന്‌ റോയ്‌ ജെ ഗ്ലോബര്‍ക്കു നൊബേല്‍ നല്‍കിയ അക്കാദിക്കു ചുട്ടമറുപടി നല്‍കി ഈ ലോക പ്രശസ്‌ത മലയാളി പ്രതിഭ. അതിനു പിന്നാലെ ശാസ്‌ത്രഞ്‌ജര്‍ക്കു ഒരു നിര്‍ദേശവും നല്‍കി. കണ്ടെത്തലുകള്‍ പൂര്‍ണരൂപത്തിലായശേഷം മാത്രം ലോകത്തെ അറിയിക്കുക...!

കോട്ടയം സിഎംഎസ്‌, മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജുകളിലും മദ്രാസ്‌ സര്‍വകലാശാലയിലുമായിരുന്നു ഉന്നതപഠനം. ഒരു വര്‍ഷം മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍ റസിഡന്റ്‌ ട്യൂട്ടറായിരുന്നു. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ 1952 മുതല്‍ '55 വരെ റിസര്‍ച്ച്‌ അസിസ്റ്റന്റായി. 1957 ല്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ടീച്ചിങ്‌ അസിസ്റ്റന്റായി.
Join WhatsApp News
Professor Kunjappu 2018-05-14 15:34:46
REAL LOSS TO MODERN PHYSICS OF A WORLD-CLASS MALAYALEE-SCIENTIST!

IMMEDIATELY AFTER HIS FIRST NOBEL CONTROVERSY IN THE EARLY SEVENTIES, I HAD AN OPPORTUNITY TO HEAR HIM AT BARC IN A TROMBAY COLLOQUIUM. HE WAS SPORTING THE SAME FRENCH BEARD, BUT JUST TURNING SALT AND PEPPER, THEN. HE WAS ELABORATING ON THE THEORY OF CATASTROPHE AT THE EDGES. HE QUOTED A MALAYALAM PROVERB IN MALAYALAM AT ONE POINT:

തലയ്ക്കുമേലേ വെള്ളം വന്നാല്‍ അതുക്കുമേലേ തോണി!

വാക്കുകളുടെ വക്കുകളില്‍ മാത്രം ഒതുങ്ങാത്ത എന്‍റെ അനുശോചനം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക