Image

വാഗമണ്‍ സിമി ക്യാമ്പ്‌; മലയാളികള്‍ അടക്കം 18 പ്രതികള്‍ കുറ്റക്കാര്‍

Published on 14 May, 2018
വാഗമണ്‍ സിമി ക്യാമ്പ്‌; മലയാളികള്‍ അടക്കം 18 പ്രതികള്‍ കുറ്റക്കാര്‍

കൊച്ചി: വാഗമണ്ണില്‍ നിരോധിത സംഘടനയായ സിമി നടത്തിയ ആയുധ പരിശീലന കേസുമായി ബന്ധപ്പെട്ട്‌ നാല്‌ മലയാളികള്‍ അടക്കം 18 പ്രതികള്‍ കുറ്റക്കാരാണെന്ന്‌ എന്‍.ഐ.എ കോടതി കണ്ടെത്തി. 17 പേരെ വിട്ടയച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരന്‍ ശിബിലി, ആലുവ സ്വദേശികളായ മുഹമ്മദ്‌ അന്‍സാര്‍ നദ്വി, അബ്ദുള്‍ സത്താര്‍ എന്നിവരാണ്‌ കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തിയ മലയാളികള്‍. പെട്രോള്‍ ബോംബ്‌ നിര്‍മാണം, ആയുധ പരിശീലനം എന്നിവയാണ്‌ പ്രതികള്‍ക്കെതിരെ തെളിഞ്ഞ കുറ്റം.
ആകെ 38 പ്രതികളാണ്‌ കേസിലുള്ളത്‌. മുപ്പത്തിയേഴാം പ്രതി വാസിഖ്‌ ബില്ല, മുപ്പത്തിയെട്ടാം പ്രതി ആലം ജെബ്‌ അഫ്രീദി എന്നിവരെ പിടികൂടാനായില്ല. അടുത്തിടെ പിടിയിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന 35ാം പ്രതി അബ്ദുല്‍ സുബ്‌ഹാന്‍ ഖുറേഷിയെ വിസ്‌തരിച്ചില്ല. ഇയാളെ 24ന്‌ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഇയാളുടെ വിചാരണ പിന്നീട്‌ പൂര്‍ത്തിയാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക