Image

ശുഹൈബ്‌ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; റിമാന്‍ഡില്‍ കഴിയുന്ന ആകാശ്‌ തില്ലങ്കേരി ഒന്നാം പ്രതി

Published on 14 May, 2018
ശുഹൈബ്‌ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; റിമാന്‍ഡില്‍ കഴിയുന്ന ആകാശ്‌ തില്ലങ്കേരി ഒന്നാം പ്രതി


മട്ടന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എസ്‌പി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച്‌ അന്വേഷണസംഘം. കൊലപാതകം നടന്ന്‌ 92 ാം ദിവസമാണ്‌ കുറ്റപത്രം സമര്‍പ്പിക്കുന്നത്‌.

റിമാന്‍ഡില്‍ കഴിയുന്ന ആകാശ്‌ തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കിയുള്ള 386 പേജുള്ള കുറ്റപത്രമാണ്‌ അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ, എവി ജോണ്‍ മട്ടന്നൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്‌. 8000ത്തോളം പേജുള്ള അനുബന്ധരേഖകളും കോടതിയില്‍ കുറ്റപത്രത്തിനൊപ്പം നല്‍കി.
കഴിഞ്ഞ ഫെബ്രവരി 12ന്‌ രാത്രി 10.45ന്‌ എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍ വച്ചാണ്‌ ശുഹൈബ്‌ വെട്ടേറ്റ്‌ മരിക്കുന്നത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ആകാശ്‌ തില്ലങ്കേരി ഉള്‍പ്പടെ 11 സിപിഎം പ്രവര്‍ത്തകരെ മട്ടന്നൂര്‍ സിഐ, എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ്‌ ചെയ്‌തിരുന്നു.
പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിയമമുള്ളതു കൊണ്ടാണ്‌ അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക