Image

ബാങ്കിങ്‌ രംഗത്ത്‌ വന്‍ പ്രതിസന്ധി

Published on 14 May, 2018
 ബാങ്കിങ്‌ രംഗത്ത്‌ വന്‍ പ്രതിസന്ധി


കിട്ടാക്കടം വന്‍ തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം ദേന ബാങ്കിനെ വായ്‌പ കൊടുക്കുന്നതില്‍ നിന്നും ആര്‍ ബി ഐ വിലക്കേര്‍പ്പെടുത്തി. ദേന ബാങ്കിന്‌ പിന്നാലെ കൂടുതല്‍ പൊതുമേഖലാ ബാങ്കുകളെ വായ്‌പ നല്‍കുന്നതില്‍ നിന്നും റിസര്‍വ്‌ ബാങ്ക്‌ വിലക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ യുകോ ബാങ്ക്‌, ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കോമേഴ്‌സ്‌, അലഹബാദ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്ര എന്നിവയാണ്‌ വായ്‌പ നല്‍കുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ള ബാങ്കുകള്‍.

ഇവയുടെ കിട്ടാക്കടം വളരെ ഉയര്‍ന്ന തോതിലാണ്‌.  ജനുവരി  മാര്‍ച്ച്‌ പാദത്തില്‍ പ്രവര്‍ത്തനം ഒട്ടും മെച്ചപ്പെടുത്താന്‍ ഈ ബാങ്കുകള്‍ക്ക്‌ കഴിഞ്ഞട്ടില്ല. ഈ സാഹചര്യത്തില്‍ വായ്‌പ നല്‍കുന്നതില്‍ നിന്നും ആര്‍ ബി ഐ ഇവയെ വിലക്കുമെന്ന്‌ ബിസിനസ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഭവന, കാര്‍ഷിക വായ്‌പകള്‍ ഉള്‍പ്പടെയുള്ള എല്ലാ വായ്‌പകള്‍ക്കും വിലക്ക്‌ വരുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

മോശം സാമ്പത്തിക സ്ഥിതിയുള്ള 11 പൊതുമേഖലാ ബാങ്കുകളെ പ്രോംറ്റ്‌ കറക്‌റ്റീവ്‌ ആക്‌ഷന്‍   പദ്ധതിയില്‍ ഉള്‍പ്പെടുത്തി റിസര്‍വ്‌ ബാങ്ക്‌ പ്രത്യേകം നിരീക്ഷിച്ചുവരികയാണ്‌. പി സി എ ലിസിറ്റില്‍ പെടുന്ന മറ്റു ബാങ്കുകള്‍ ഇവയാണ്‌  ഐ ഡി ബി ഐ ബാങ്ക്‌, കോര്‍പറേഷന്‍ ബാങ്ക്‌, ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌, സെന്‍ട്രല്‍ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, യുണൈറ്റഡ്‌ ബാങ്ക്‌ എന്നിവയാണ്‌. ഈ ബാങ്കുകള്‍ ഇത്‌ വരെ 2017 - 18 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിലെ ഫലം പ്രഖ്യാപിച്ചിട്ടില്ല.

കനറാ ബാങ്കും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക