Image

മോദി സര്‍ക്കാരിന്റെ ജനപ്രീതിയില്‍ ഇടിവെന്ന്‌ അഭിപ്രായ സര്‍വേ

Published on 14 May, 2018
മോദി സര്‍ക്കാരിന്റെ ജനപ്രീതിയില്‍ ഇടിവെന്ന്‌ അഭിപ്രായ സര്‍വേ


ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നാലു വര്‍ഷം തികയ്‌ക്കുമ്‌ബോള്‍ ജനപ്രീതിയില്‍ ഇടിവു സംഭവിക്കുന്നതായി അഭിപ്രായ സര്‍വേ. സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനം ഇടിവുണ്ടായതായാണ്‌ 'ലോക്കല്‍ സര്‍ക്കിള്‍സ്‌' നടത്തിയ ഓണ്‍ലൈന്‍ സര്‍വെ ചൂണ്ടിക്കാട്ടുന്നത്‌. അതേസമയം, സര്‍വേയില്‍ പങ്കെടുത്തവരില്‍ 57 ശതമാനം പേരും മോദി സര്‍ക്കാരിന്റെ പ്രകടനത്തില്‍ തൃപ്‌തരാണെന്നും ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ നടത്തിയ സര്‍വേയില്‍ 64 ശതമാനം പേരാണ്‌ മോദി സര്‍ക്കാരില്‍ സംതൃപ്‌തി പ്രകടിപ്പിച്ചിരുന്നത്‌. 2018ലെ സര്‍വേയില്‍ ഇത്‌ 57 ശതമാനമായി കുറഞ്ഞു. ഏഴു ശതമാനത്തിന്റെ കുറവാണ്‌ ഇത്തവണ ഉണ്ടായിരിക്കുന്നത്‌. എന്‍ഡിഎ ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരമാണ്‌ ജനപ്രീതി ഇടിയാന്‍ കാരണമായതെന്നാണ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക